»   » നൈല ഉഷ ഇല്ലാതെ പുണ്യാളന്‍ തുടങ്ങി, പകരമെത്തുന്നത് പ്രേതം നായിക! അപ്പോ ജോയ്‌യുടെ ഭാര്യ???

നൈല ഉഷ ഇല്ലാതെ പുണ്യാളന്‍ തുടങ്ങി, പകരമെത്തുന്നത് പ്രേതം നായിക! അപ്പോ ജോയ്‌യുടെ ഭാര്യ???

Posted By: Karthi
Subscribe to Filmibeat Malayalam

പ്രേതത്തിന് ശേഷം ജയസൂര്യ രഞ്ജിത് ശങ്കര്‍ ടീം ഒരുമിക്കുന്ന പുണ്യാളന്‍ പ്രൈവറ്റ് ലിമറ്റഡിന്റെ ചിത്രീകരണം ആരംഭിച്ചു. 2013ല്‍ തിയറ്ററിലെത്തി സൂപ്പര്‍ ഹിറ്റായി മാറിയ പുണ്യളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്ന ചിത്രം ഇറങ്ങുന്നത് ഒരു പുതുമയുമായിട്ടാണ്. 

Nyla Sruti

ആദ്യഭാഗത്തില്‍ ജോയ് തോക്കോല്‍ക്കാരന്‍ ഭാര്യയായിരുന്ന നൈല ഉഷ രണ്ടാം ഭാഗത്തില്‍ ഉണ്ടാകില്ല. ചിത്രത്തില്‍ നായികയായി എത്തുന്നത് പ്രേതം എന്ന ചിത്രത്തിലെ നായിക ശ്രുതി രാമചന്ദ്രനാണ്. എന്നാല്‍ നൈല ഉഷയ്ക്ക് പകരമല്ല ശ്രുതി ചിത്രത്തില്‍ എത്തുന്നതെന്നാണ് അറിയുന്നത്. അജു വര്‍ഗീസ്, രചന നാരായണന്‍കുട്ടി, ടിജി രവി, ഇന്നസെന്റ്, ശ്രീജിത്ത് രവി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളുടെ തുടര്‍ച്ചയായിരിക്കും ഇവരുടെ കഥാപാത്രങ്ങള്‍.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസായിരുന്നു ഇവരുടെ ആദ്യ നിര്‍മ്മാണ സംരഭം. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലൂടെ പുണ്യാളന്‍ സിനിമാസ് എന്ന വിതരണ കമ്പിനിക്കും തുടക്കമിടുകയാണ് ഈ ടീം.

English summary
Nyla Usha played the female lead in the first part but as per trustworthy reports, the pretty actress will not be part of the sequel. Pretham fame Shruthi Ramachandran will be essaying the female lead in Punyalan Private Limited. However, Shruthi will not be reprising Nyla’s character.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam