»   » സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിനെതിരെ ആരോപണവുമായി നോവലിസ്റ്റ്, 'വിജനവീഥി' മോഷ്ടിച്ചതാണെന്ന് !

സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിനെതിരെ ആരോപണവുമായി നോവലിസ്റ്റ്, 'വിജനവീഥി' മോഷ്ടിച്ചതാണെന്ന് !

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയായ മണിച്ചിത്രത്താഴിനെതിരെ പുതിയ ആരോപണം. തന്റെ നോവലായ വിജനവീഥിയുടെ കഥ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന ആരോപണവുമായി അശ്വതി തിരുനാളാണ് രംഗത്ത് വന്നിട്ടുള്ളത്. സിനിമ ഇറങ്ങി 25 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു ആരോപണവുമായി അശ്വതി തിരുനാള്‍ രംഗത്ത് വന്നിട്ടുള്ളതെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.

മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് ചിത്രത്തിലെ ഓരോ രംഗങ്ങളും. 1993 ലാണ് ചിത്രം പുറത്തിറഹ്ങിയത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രി കൂടിയായ ശോഭനയ്ക്ക് ഈ ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

മണിച്ചിത്രത്താഴിനെതിരെ പുതിയ ആരോപണം

സൂപ്പര്‍ഹിറ്റ് ചിത്രമായ മണിച്ചിത്രത്താവ് റിലീസ് ചെയ്തിട്ട് 25 വര്‍ഷം തികയുന്നതിനിടയിലാണ് ചിത്രത്തിനെതിരെ മോഷണ ആരോപണവുമായി നോവലിസ്റ്റ് അശ്വതി തിരുനാള്‍ രംഗത്ത് വന്നിട്ടുള്ളത്.

നോവല്‍ പുനപ്രസിദ്ധീകരിക്കുന്നു

1983 ല്‍ കുങ്കുമം വാരികയില്‍ പ്രസിദ്ധീകരിച്ച് വിജനവീഥി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. 30 വര്‍ഷത്തിന് ശേഷം നോവ്ല്‍ പുനപ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

മുന്‍പും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്

മധുമുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ്. നാഗവല്ലിയും ഗംഗയും സണ്ണിയുമൊന്നും അത്ര പെട്ടെന്ന് മറന്നു പോകുന്ന കഥാപാത്രങ്ങളുമല്ല. മുന്‍പും പല തരത്തിലുള്ള ആരോപണം ചിത്രത്തിന് നേരെ ഉയര്‍ന്നിരുന്നു.

നോവലില്‍ നിന്ന് പകര്‍ത്തിയതാണെന്ന ആരോപണം

1983 ല്‍ പുറത്തിറങ്ങിയ തന്റെ നോവലായ വിജനവീഥിയില്‍ നിന്നാണ് മണിച്ചിത്രത്താഴ് പകര്‍ത്തിയതെന്ന ആരോപണവുമായി നോവലിസ്റ്റ് അശ്വതി തിരുനാളാണ് രംഗത്ത് വന്നിട്ടുള്ളത്.

സിനിമയില്‍ നിന്നും ആത്മീയതയിലേക്ക്

പത്തോളം ചിത്രങ്ങളുടെ സഹസംവിധായകനായിരുന്ന ശശികുമാര്‍ പിന്നീട് ആത്മീയ വഴിയിലേക്ക് തിരിയുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആദ്യ നോവലായ വിജനവീഥി പുനപ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തിനിടയിലാണ് പുതിയ ആരോപണവും ഉന്നയിച്ചിട്ടുള്ളത്.

നിയമം വഴി നീങ്ങുന്നതായിരിക്കും നല്ലതെന്ന് ഫെഫ്ക അംഗം

മണിച്ചിത്രത്താഴ് സിനിമ തന്റെ നോവലില്‍ നിന്നും പകര്‍ത്തിയതാണെന്നുള്ള ആരോപണത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന് ഫെഫ്കയിലെ അംഗം പ്രതികരിച്ചു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അനാരാഗ്യോകരമായ ചര്‍ച്ചകള്‍ക്ക് വഴി തെളിയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാളികള്‍ക്ക് പോലും സംശയമുണ്ടെന്ന് തോന്നുന്നില്ല

25 വര്‍ഷത്തിന് ശേഷം ഇത്തരത്തിലൊരു ആരോപണവുമായി എഴുത്തുകാരന്‍ രംഗത്ത് വന്ന സംഭവത്തെ സംശയാപ്ദമായാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. സിനിമ ഇറങ്ങി ഇത്രയും വര്‍ഷമായിട്ടും കണ്ടിട്ടില്ല എന്ന് പറയുന്നതില്‍ കഴമ്പില്ല. ചിലപ്പോള്‍ ആരെങ്കിലും ഇത്തരമൊരു കാര്യം പറഞ്ഞ് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാവാമെന്നും പറയുന്നുണ്ട്.

English summary
New allegation against Manichithrathazhu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam