»   » ശ്രീശാന്തിന്റെ കഥ ഷാജി കൈലാസ് സിനിമയാക്കുന്നു

ശ്രീശാന്തിന്റെ കഥ ഷാജി കൈലാസ് സിനിമയാക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Shaji Kailas
സമകാലീന വിഷയങ്ങള്‍ സിനിമകളാക്കുന്ന കാര്യത്തില്‍ മുമ്പെന്നത്തേക്കാളുമേറെ വേഗതയാണ് ഇപ്പോഴത്തെ ചലച്ചിത്രപ്രവര്‍ത്തകര്‍ കാണിയ്ക്കുന്നത്. രാജ്യമൊട്ടുക്കും ചര്‍ച്ചയാകുന്ന വിഷയങ്ങളെല്ലാം സിനിമകളാവുകയാണ്. നിര്‍ഭയ കേസ്, ബണ്ടി ചോറിന്റെ കഥ എന്നുവേണ്ട വിവാദമായ പല സംഭവങ്ങളും സിനിമകളാവുകയാണ്. ഇപ്പോഴിതാ അടുത്ത ദിവസങ്ങളില്‍ ഏറ്റവും വലിയ ചര്‍ച്ചയായ മറ്റൊരു സംഭവം കൂടി സിനിമയ്ക്ക് വിഷയമാവുകയാണ്. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീശാന്തിന്റെ ജീവിതമാണ് ചലച്ചിത്രമാകുന്നത്.

സംവിധായകന്‍ ഷാജി കൈലാസും എകെ സാജനും ചേര്‍ന്നാണ് ശ്രീയുടെ ജീവിതം ചലച്ചിത്രമാക്കുന്നത്. ക്രിക്കറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരക്കഥ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സാജനാണ് ക്രിക്കറ്റിന്റെ തിരക്കഥയെഴുതുന്നത്.

യുവ മലയാളി ക്രിക്കറ്റ് താരമായ ശ്രീശാന്തിന്റെ വളര്‍ച്ചയും വീഴ്ചയുമാണ് സിനിമയുടെ വിഷയം. കേരളത്തിലെ സ്‌കൂള്‍ തലക്രിക്കറ്റില്‍ നിന്നും ഉയര്‍ന്നുവന്ന് കഠിനാധ്വാനം കൊണ്ട് ഉയരങ്ങള്‍ കീഴടക്കുകയും പിന്നീട് അത്യാഗ്രഹം മൂത്ത് തകര്‍ച്ചയിലേയ്ക്ക് വീഴുകയും ചെയ്യുന്നയാളാണ് ക്രിക്കറ്റിലെ കഥാപാത്രം- ഷാജി കൈലാസ് പറയുന്നു.

ശ്രീശാന്ത് പിടിക്കപ്പെട്ടതോടെ ക്രിക്കറ്റിലെ ഒരു മാതൃകയാണ് ഇല്ലാതായത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉന്നതങ്ങള്‍ സ്വന്തം അധ്വാനം കൊണ്ട് എത്തിപ്പെട്ട ശ്രീശാന്ത് ആവശ്യമില്ലാത്തകാര്യങ്ങളില്‍പ്പെട്ട് ഒന്നുമല്ലാതാവുകയാണ് ചെയ്തത്- സാജന്‍ ചൂണ്ടിക്കാണിയ്ക്കുന്നു. ശ്രീയുടെ ക്രിക്കറ്റ് ജീവിതത്തിലെ എല്ലാകാര്യങ്ങളും സ്‌ക്രിപ്റ്റില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ തലമുറ പണത്തിന് വേണ്ടി എ്ന്തും ചെയ്യാന്‍ തയ്യാറാകുന്നതും അത് അവരുടെ ജീവതത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുള്ളതും ചിത്രത്തിലൂടെ പറയാന്‍ ശ്രമിയ്ക്കും. ശക്തമായൊരു സന്ദേശം നല്‍കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം- സാജന്‍ പറയുന്നു.

English summary
Malayalam filmmakers Shaji Kailas and A K Sajan are gearing up for a film titled Cricket, which is loosely based on Sreesanth's life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam