Just In
- 58 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കേള്‍ക്കാം ലാലിന്റെ ബ്ലോഗ്
മോഹന്‍ലാലിന്റെ ബ്ലോഗ് ഇനി ശബ്ദരൂപത്തിലും. ദി കംപ്ലീറ്റ് ആക്ടര്‍ ഡോട്ട് കോം എന്ന സ്വന്തം വെബ്സൈറ്റില്‍ ലാല്‍ ഹൃദയാക്ഷരങ്ങള്‍ എന്ന പേരില്‍ സ്വന്തം കൈപ്പടയില്‍ എഴുതുന്ന ബ്ലോഗുകളാണ് ശബ്ദരൂപത്തില്‍ വന്നുതുടങ്ങിയിരിക്കുന്നത്. ദുബയിലെ റേഡിയോ മീ (മിഡില്‍ ഈസ്റ്റ്) എന്ന പുതിയ എഫ്എം ചാനലാണ് ലാലിന്റെ ബ്ലോഗ് പ്രക്ഷേപണം ചെയ്യുന്നത്.
ഇത്തരത്തില്‍ ആദ്യം ശബ്ദരൂപത്തില്‍ എത്തിയിരിക്കുന്ന ബ്ലോഗ് മോഹന്‍ലാല്‍ ഏറ്റവും പുതിയതായി എഴുതിയ ദില്ലി തിരഞ്ഞെടുപ്പിനെയും ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെയും കുറിച്ചുള്ളതാണ്.
ഡിസംബര്‍ 21ന് ശനിയാഴ്ച രാത്രി ഒമ്പതു മണിക്ക് ആദ്യ പ്രക്ഷേപണത്തോടെതന്നെ ഗള്‍ഫ് മലയാളികളുടെയിടയില്‍ ലാലിന്റെ ബ്ലോഗ് വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. എഫ് എം റേഡിയോ എന്നാല്‍ നിര്‍ത്താതെയുള്ള ചലച്ചിത്രഗാനപരിപാടികള് എന്നതാണ് പതിവ് സങ്കല്പം. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ബ്ലോഗിന് ശബ്ദരൂപം നല്‍കുകയെന്ന ആശയം പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ലാലിന്റെ സുഹൃത്തുമായ എംബി സനില്‍ കുമാറാണ്.
ടി.പി. ചന്ദ്രശേഖരന് വധത്തിന് പിന്നാലെ ലാല്‍ എഴുതിയ ബ്ലോഗ് ആണ് ആദ്യമായി വലിയ ചാര്‍ച്ചയായി മാറിയത്. പിന്നീട് പലസമകാലികസംഭവങ്ങളെക്കുറിച്ചും ലാല്‍ എഴുതിയ പോസ്റ്റുകള്‍ ചര്‍ച്ചയായി മാറി. ചിലതെല്ലാം വിവാദത്തിന് വഴിമരുന്നിടുകയും ചെയ്തു.
പലചലച്ചിത്രമേഖലയിലെയും താരങ്ങള്‍ക്ക് ബ്ലോഗുകള്‍ ഉണ്ടെങ്കിലും ഇതാദ്യമായാണ് ഒരു താരത്തിന്റെ സാമൂഹിക രാഷ്ട്രീയനിലപാടുകള്‍ ഇങ്ങനെ സ്വന്തം ശബ്ദത്തില്‍ റേഡിയോയിലൂടെ കേള്വിക്കാരിലെത്തുന്നത്. കേരളത്തിലെ എഫ്.എം.ചാനലുകളിലും ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്ന കാര്യം പരിഗണനയിലാണ്.