»   » ഇപ്പോള്‍ കൂടുതല്‍ എനര്‍ജറ്റിക്: അനന്യ

ഇപ്പോള്‍ കൂടുതല്‍ എനര്‍ജറ്റിക്: അനന്യ

Written By:
Subscribe to Filmibeat Malayalam
Ananya
ജീവിതം ഒരു പരീക്ഷണമാണ് നടി അനന്യയ്ക്ക്. വിവാഹം കഴിക്കാതെ വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ക്കൊപ്പം ജീവിക്കുക എന്നതൊരു പരീക്ഷണമല്ലേ എന്നു ചോദിച്ചാല്‍ അനന്യയ്ക്ക് ഉത്തരമുണ്ട്. ഞാന്‍ ആഞ്ജനേയനൊപ്പം വളരെ ഹാപ്പിയാണ്, അദ്ദേഹത്തോടൊപ്പമുള്ള ജീവിതം ശരിക്കും എനര്‍ജറ്റിക്കായ തീരുമാനമെടുക്കാനുള്ള പക്വത നല്‍കിയെന്നാണ് അനന്യ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കല്യാണം കഴിക്കുന്നതും താലികെട്ടാതെയും ജീവിക്കുന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ താല്‍പര്യമാണ്. എങ്കിലും അധികം വൈകാതെ വിവാഹം ഉണ്ടാകുമെന്നും നടി പറയുന്നു. എറണാകുളത്ത് അനന്യയുടെ ഫഌറ്റിലാണ് ഇപ്പോള്‍ രണ്ടുപേരും താമസിക്കുന്നത്. ആഞ്ജനേയനുമായി വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും ഇദ്ദേഹം ആദ്യമൊരു വിവാഹം കഴിച്ചതാണെന്ന വാര്‍ത്ത പരന്നപ്പോള്‍ അനന്യയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു. എന്നാല്‍ അനന്യ അതിനു തയ്യാറായില്ല. ഒടുവില്‍ വീട്ടുകാരെ ഉപേക്ഷിച്ച് പ്രതിശ്രുത വരനൊപ്പംതാമസിക്കുകയായിരുന്നു. ആഞ്ജനേയന്റെ അമ്മയും സഹോദരിയും ഇടയ്ക്ക് ഫഌറ്റില്‍ വരുമെന്നാണ് അനന്യ പറയുന്നത്.

ദിലീപിന്റെ നാടോടി മന്നന്‍, ഹേമന്തിന്റെ തോംസണ്‍ വില്ല എന്നിവയിലാണ് അനന്യ ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ ശിക്കാര്‍ ആണ് അനന്യയ്ക്ക് പേരു നേടികൊടുത്തത്. തമിഴില്‍ എങ്കേയും എപ്പോതും എന്ന ചിത്രം ദക്ഷിണേന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാക്കി. സിനിമയില്‍ കത്തി നില്‍ക്കുമ്പോഴായിരുന്നു വിവാഹം ഉറപ്പിച്ചത്.

പക്ഷേ ഫേസ്ബുക്കിലൂടെ ചിലര്‍ ആഞ്ജനേയനെക്കുറിച്ചുള്ള യഥാര്‍ഥ വിവരം പ്രചരിപ്പിച്ചപ്പോള്‍ അനന്യയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്ത് വിവാഹത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു. ആഞ്ജനേയന്റെ പണം മോഹിച്ചിട്ടല്ല, സ്‌നേഹം ആഗ്രഹിച്ചാണ് കൂടെ കഴിയുന്നതെന്നും ഇപ്പോള്‍ ജീവിതത്തില്‍ എല്ലാം ആഞ്ജനേയനാണെന്നും അനന്യ പറയുന്നു. തെറ്റിദ്ധാരണ മാറി വീട്ടുകാര്‍ വീണ്ടും തങ്ങളെ സ്വീകരിക്കുമെന്നാണ് അനന്യയുടെ പ്രതീക്ഷ.

English summary
Life is getting back to normal, feel more confident than before- Says Actress Ananya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam