»   » മോഹന്‍ലാലിനെ കളിയാക്കി എന്‍ എസ് മാധവന്‍; ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം പാഠപുസ്തമാക്കണം

മോഹന്‍ലാലിനെ കളിയാക്കി എന്‍ എസ് മാധവന്‍; ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം പാഠപുസ്തമാക്കണം

Posted By: Rohini
Subscribe to Filmibeat Malayalam

നോട്ട് പിന്‍വലിക്കലിനെ അനുകൂലിച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റിനെതിരെ ഇതിനോടകം രാഷ്ട്രീയ - സാമൂഹ്യ- സിനിമാ രംഗത്ത് നിന്ന് പ്രമുഖര്‍ പ്രതികരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സാഹിത്യകാരന്‍ എന്‍ എസ് മാധവനും.

30 സിനിമകളില്‍ ഒരുമിച്ച് പ്രവൃത്തിച്ചിട്ടും മോഹന്‍ലാല്‍ എന്നെ വിളിച്ചില്ല; വിമര്‍ശനവുമായി കൈതപ്രം

തന്റെ രാഷ്ട്രീയ - സാമൂഹ്യ നിലപാടുകള്‍ തുറന്ന് പറയാന്‍ മടിക്കാത്ത എന്‍ എസ് മാധവന്‍ ട്വിറ്ററിലൂടെയാണ് മോഹന്‍ലാലിനെ കളിയാക്കി രംഗത്തെത്തിയിരിയ്ക്കുന്നത്.

ആന്റണി പെരുമ്പാവൂരിനെ പരമാര്‍ശിച്ച്

ആന്റണി പെരുമ്പാവൂരിനെ പരമാര്‍ശിച്ചുകൊണ്ടാണ് എന്‍ എസ് മാധവന്റെ പ്രതികരണം. ആന്റണി പെരുമ്പാവൂര്‍ രാജി വയ്ക്കണം എന്ന് ആദ്യം ഒരു ട്വീറ്റ് ഇട്ടു. പിന്നീട് ഡ്രൈവറില്‍ നിന്ന് നൂറ് കോടി ക്ലബ്ബിലേക്ക്- ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐഐഎമ്മുകളില്‍ പാഠപുസ്തകമാക്കണം എന്നും എന്‍എസ് മാധവന്‍ പറഞ്ഞു.

ഇതാണ് ട്വീറ്റ്

ഇതാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്

ലാലിന്റെ ബ്ലോഗ്

പ്രധാനമന്ത്രിയുടേത് ആത്മാര്‍ഥമായ 'സര്‍ജിക്കല്‍ സ്‌െ്രെടക്ക്' ആയിരുന്നെന്നും മദ്യഷോപ്പിനും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിനുവേണ്ടി ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ അതാവാമെന്നും ലാല്‍ ബ്ലോഗില്‍ കുറിച്ചിരുന്നു. താനൊരിക്കലും വ്യക്തി ആരാധകനല്ല എന്നും സത്യസന്ധമായ ആശയങ്ങളോടാണ് തന്റെ കൂറ് എന്നും ലാല്‍ എഴുതി.

ഇതാദ്യമല്ല

ഇതാദ്യമായല്ല എന്‍ എസ് മാധവന്‍ മോഹന്‍ലാലിനെതിരെ ട്വീറ്റ് ചെയ്യുന്നത്. ജെ എന്‍ യു വിഷയത്തിലുള്ള മോഹന്‍ലാലിന്റെ ബ്ലോഗിനെതിരെയും എന്‍സ് മാധവന്‍ രംഗത്തെത്തിയിരുന്നു. മംഗലശ്ശേരി നീലകണ്ഠന്‍ രാജിവയ്ക്കുക എന്നായിരുന്നു അന്ന് എന്‍ എസ് മാധവന്റെ ട്വീറ്റ്

മംഗലശ്ശേരി നീലകണ്ഠന്‍ രാജിവയ്ക്കുക എന്ന് എന്‍എസ് മാധവന്‍; 'കുത്തി'യത് ലാലിനെ തന്നെ

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
NS Madhavans mock on Mohanlal due to his latest blog about demonetisation

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam