twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    82 കാരിയായ കന്യാസ്ത്രീക്ക് അമേരിക്കയില്‍ തടവ്ശിക്ഷ

    By Soorya Chandran
    |

    ന്യൂയോര്‍ക്ക്: സമാധാന പ്രവര്‍ത്തകയായ അമേരിക്കന്‍ കന്യാസ്ത്രീക്ക് തടവ് ശിക്ഷ. കോടതി ഇവര്‍ക്ക് 35 മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചത്.

    കത്തോലിക്ക സഭയിലെ കന്യാസ്ത്രീ ആയ മെഗാന്‍ റൈസിനാണ് ഫെഡറല്‍ ഡിസ്ട്രിക്ട് ജഡ്ജ് ശിക്ഷ വിധിച്ചത്. 2012 ജൂലായ് 28 ന് നടന്ന ഒരു സംഭവത്തിന്റെ പേരിലാണ് ശിക്ഷ.

    Megan Rice

    അമേരിക്കയിലെ ഒരു ആണവ ആയുധ ശാലയിലേക്ക് അതിക്രമിച്ച് കടന്നതിനാണ് ഇവരെ ജയിലിലേക്ക് അയച്ചത്. സമാധാന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു അതിക്രമിച്ച് കടക്കല്‍.സിസ്റ്റര്‍ മെഗാനെ കൂടാതെ മറ്റ് രണ്ട് പേര്‍ക്ക് കൂടി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇവര്‍ അഞ്ച് വര്‍ഷം ജയിലില്‍ കിടക്കണം.

    തന്നോട് യാതൊരു ദയയും കാണിക്കരുതെന്നാണ് സിസ്റ്റര്‍ മെഗാന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടത്. എന്റെ ജീവിതത്തിന്റെ ശേഷകാലം മുഴുവന്‍ ജയിലില്‍ കിടക്കാന്‍ വിധിക്കുകയാണെങ്കില്‍ അതായിരിക്കും താങ്കള്‍ക്ക് തരാനാകുന്ന ഏറ്റവും വലിയ ഉപഹാരം- സിസ്റ്റര്‍ മെഗാന്‍ പറഞ്ഞു.

    മൂന്ന് കമ്പിവേലികള്‍ അറുത്ത് മുറിച്ചാണ് സിസ്റ്ററും സംഘവും ആണാവായുധ ശാലയിലേക്ക് കടന്നത്. സുരക്ഷ ഉദ്യോഗസ്ഥരുടേയും കാവല്‍ നായ്ക്കളുടേയും കണ്ണുവെട്ടിച്ച് ഇവര്‍ അകത്ത് അകത്ത് കയറിയത് വലിയ വിവാദമായിരുന്നു.

    രണ്ട് മണിക്കൂറാണ് മൂവര്‍ സംഘം നിരോധിത മേഖലയില്‍ ചെലവഴിച്ചത്. വെറുതെ അകത്ത് കടക്കുക മാത്രമല്ല, ആണവ വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളും സ്ഥാപിക്കുകയും ചെയ്തു.

    English summary
    Megan Rice, an octogenarian nun and seasoned peace activist, was sentenced to 35 months in prison after breaking into the grounds of a nuclear weapons complex once considered the "Fort Knox" of weapons-grade uranium.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X