»   » കട ക്ലിക്കായ സന്തോഷത്തില്‍ നൈല

കട ക്ലിക്കായ സന്തോഷത്തില്‍ നൈല

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ പുതു ചിത്രം കുഞ്ഞനന്തന്റെ കട മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കിക്കൊണ്ട് മുന്നേറുകയാണ്. ചിത്രത്തിലെ നായിക നൈല ഉഷയും വലിയ സന്തോഷത്തിലാണ്. അരങ്ങേറ്റം ചിത്രം മികച്ച ഹിറ്റായി മാറുന്നതിന്റെ സന്തോഷത്തിലാണ് നൈല.

ദുബൈയില്‍ താമസിക്കുന്ന നൈലയെന്ന റേഡിയോ ജോക്കി വളരെ യാദൃശ്ചികമായിട്ടാണ് സിനിമയിലെത്തുന്നത്. കുഞ്ഞനന്തന്റെ കടയില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് നൈല എത്തിയിരിക്കുന്നത്. അരങ്ങേറ്റ ചിത്രമാണെന്ന് പറഞ്ഞാല്‍പ്പോലും വിശ്വസിക്കാന്‍ പ്രയാസം തോന്നും നൈലയുടെ പ്രകടനം കണ്ടാല്‍. അത്രയ്ക്ക് സ്വാഭാവികമായ അഭനയപാടവം കൊണ്ട് നൈല പ്രേക്ഷകരെ കയ്യിലെടുത്തുകഴിഞ്ഞു.

Nyla Usha

ആദ്യ ചിത്രം ഇത്രയും മികച്ച വിജയമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും തന്നെ പ്രേക്ഷകര്‍ ഇത്രയും നന്നായി സ്വീകരിയ്ക്കുമെന്ന് വിചാരിച്ചില്ലെന്നും നൈല പറയുന്നു. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അരങ്ങേറ്റം ചിത്രം എങ്ങനെയാകുമെന്ന ചിന്ത തന്നെ ഏറെ അലട്ടിയിരുന്നുവെന്നും ഇപ്പോള്‍ പ്രേക്ഷകരുടെ പ്രതികരണം കാണുമ്പോള്‍ ആശങ്കകളെല്ലാം അകന്നുവെന്നും താരം പറയുന്നു.

എന്തായാലും മലയാളത്തില്‍ തുടരാന്‍ തന്നെയാണ് നൈലയുടെ തീരുമാനം. ജയസൂര്യ നായകനാകുന്ന പുണ്യാളന്‍ അഗര്‍ബത്തീസാണ് നൈലയുടെ രണ്ടാമത്തെ ചിത്രം. കുഞ്ഞനന്തന്റെ കടയിലെ വേഷത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് അഗര്‍ബത്തീസിലെ നൈലയുടെ കഥാപാത്രം.

നിര്‍മ്മാണത്തില്‍ ജയസൂര്യകൂടി പങ്കാളിയാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കുഞ്ഞനന്തന്റെ കട പോലെതന്നെ അഗര്‍ബത്തീസിലെ തന്റെ വേഷവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നൈല ഉഷ.

English summary
Nyla Usha is on a high. The actress, who is a Dubai based girl and an RJ by profession, did not expect her debut movie to make her so popular

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam