»   » ഒഡേസയുടെ അഞ്ചാമത് ചിത്രം വിശുദ്ധപശു

ഒഡേസയുടെ അഞ്ചാമത് ചിത്രം വിശുദ്ധപശു

Posted By:
Subscribe to Filmibeat Malayalam
Vishudha Pashu
മലയാളത്തില്‍ ജനകീയ സിനിമയ്ക്കുവിത്തു പാകിയത് ജോണ്‍ അബ്രഹാമാണ്. ഒഡേസ മൂവീസ് എന്നപേരില്‍ ജനങ്ങളില്‍ നിന്ന് കാശുപിരിച്ചെടുത്ത് സിനിമ നിര്‍മ്മിച്ച് പൊതു സ്ഥലങ്ങളില്‍ സൗജന്യമായി പ്രദര്‍ശിപ്പിച്ച് സിനിമ സാധാരണമനുഷ്യന്റെ വികാരമായി മാറ്റിയ ജോണ്‍ അബ്രഹാമും കൂട്ടരും തുടക്കമിട്ട ഒഡേസ ഇപ്പോള്‍ സി.വി.സത്യനിലൂടെ നിലനില്‍ക്കുന്നു.

അമ്മ അറിയാന്‍ എന്ന ചിത്രമായിരുന്നു ഒഡേസയുടെ പ്രഥമ ജനകീയ സിനിമ. ജോണ്‍ അബ്രഹാം സംവിധാനം ചെയ്ത ചിത്രം സാമൂഹ്യ ജീവിതത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു. ഇന്നത്തെ പ്രശസ്ത ക്യാമറാമാന്‍ വേണുവായിരുന്നു ഈ ബ്‌ളാക്ക് ആന്റ് വൈറ്റ് ചിത്രത്തിന്റെ ക്യാമറമാന്‍.

ഷട്ടര്‍ എന്ന ചിത്രവുമായി സംവിധാനരംഗത്തേക്ക് കടന്നുവന്ന ജോയ് മാത്യു അമ്മ അറിയാനിലെ ഒരു നടന്‍ കൂടിയായിരുന്നു. ഈ ചിത്രത്തിനും ജോണിന്റെ മരണത്തിനും ശേഷം ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വീണ്ടും ഒരു ജനകീയ സിനിമയുമായി ഒഡേസ വരുന്നത്.

കവി അയ്യപ്പന്റെ ജീവിതം പറയുന്ന ഇത്രയും യാതഭാഗം, സി.വി സത്യനായിരുന്നു രചനയും സംവിധാനവും. അതിനുശേഷം സത്യന്റെ തന്നെ സംവിധാനത്തില്‍ നക്‌സല്‍ വര്‍ഗ്ഗീസ് സംഭവത്തിലെ കോണ്‍സ്‌റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിനെ ആസ്പദമാക്കിയെടുത്ത വേട്ടയാടപ്പെട്ട മനസ്സ്, ലൈംഗിക അരാജകത്വവും അതിക്രമവും പ്രണയവും പ്രമേയമാക്കുന്ന മോര്‍ച്ചറി ഓഫ് ലൌ, അടിയന്തിരാവസ്ഥകാലത്ത് അറസ്‌റ് ചെയ്യപ്പെട്ട് കൊണ്ട് പോകുമ്പോള്‍ പോലീസ് ജീപ്പിന് തീകൊടുത്ത് കൂടെയുണ്ടായിരുന്ന ഡി.വൈ.എസ് .പിയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ രക്തസാക്ഷിയായ അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ ജീവിതം പറയുന്ന അഗ്‌നിരേഖ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു.

ഒഡേസയുടെ അഞ്ചാമത് ചിത്രമായി എത്തുന്നത് വിശുദ്ധപശുവാണ്. പശു ഹിന്ദുക്കള്‍ ആരാധിക്കുന്ന ദിവ്യമൃഗമാണ്. പലസ്ഥലത്തും പല രീതിയില്‍ മൃഗപൂജയുണ്ട്. മധുരയിലെ ജെല്ലിക്കെട്ട്, ഓച്ചിറയിലെ കാളകള്‍, പശുതോലുകൊണ്ടുണ്ടാക്കുന്ന വാദ്യോപകരണങ്ങള്‍ അമ്പലങ്ങളില്‍ വാദ്യമായെത്തുന്നത്. ഗോവധം നിരോധനം, അമ്പലപരിസരങ്ങളില്‍ ഇറച്ചികടകള്‍ നിരോധിക്കല്‍. ഇങ്ങനെ പരസ്പരബന്ധമില്ലാത്ത വിശ്വാസങ്ങളും ആചാരങ്ങളും മത്സരങ്ങളും നിയമനിര്‍മ്മാണവുമെല്ലാം പശുവിന്റെയും കാളകളുടേയും പേരില്‍ നാട്ടില്‍ നടക്കുന്നു.

ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് വിശുദ്ധപശു. ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കാശുകൊണ്ടാണ് സിവി സത്യനും കൂട്ടരും സിനിമകള്‍ നിര്‍മ്മിക്കുന്നത്. മേളകളിലും മറ്റ് പൊതു സ്ഥലങ്ങളിലും സൌജന്യമായി പ്രദര്‍ശിപ്പിക്കുകയാണ് ഈ സിനിമകള്‍. സമൂഹത്തിലെ ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങളിലേക്ക് പ്രതിബദ്ധതയോടെ കടന്നു ചെല്ലുന്ന സി. വി. സത്യന് നിരവധി ആളുകള്‍ സംഭാവനകള്‍ നല്കികൊണ്ട് പിന്തുണയേകുന്നു. ദക്ഷിണകൊറിയന്‍ സംവിധായകനായ കിംക്കിഡുക്കിന്റെ ഷോകേസിലും സത്യന്റെ സിനിമകളുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam