twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദാണ് താരം! ബോക്സോഫീസില്‍ നിന്നും കോടികള്‍ വാരി പ്രകാശന്‍ കുതിക്കുന്നു! ലേറ്റസ്റ്റ് കലക്ഷന്‍ ഇങ്ങനെ

    |

    Recommended Video

    ഡിസംബറിലെ ലേറ്റസ്റ്റ് കളക്ഷൻ റിപ്പോർട്ട് | filmibeat Malayalam

    ക്രിസ്മസും അവധിക്കാലവുമൊക്കെ ലക്ഷ്യമാക്കി നിരവധി സിനിമകളാണ് തിയേറ്ററുകളിലേക്കെത്തിയത്. 2018 ലെ അവസാന ബിഗ് റിലീസായി ഒടിയന്‍ മാറിയിരുന്നു. ഡിസംബര്‍ 14നായിരുന്നു സിനിമ തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രം നെഗറ്റീവ് പ്രചാരണത്തിലും ഡീഗ്രേഡിങ്ങിലും തളരാതെ മുന്നേറുകയാണ്. റിലീസിന് മുന്‍പേ പ്രീ ബിസിനസ്സിലൂടെ സിനിമ 100 കോടി സ്വന്തമാക്കിയെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു. ബോക്‌സോഫീസ് ട്രെന്‍ഡുകളെക്കുറിച്ചും കലക്ഷനിലെ ഏറ്റക്കുറച്ചിലിനെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യാറുണ്ട് സിനിമാപ്രേമികള്‍.

    ഒടിയന്‍ തിയേറ്ററുകളില്‍ നിന്നും മാറ്റാത്തതിന് പിന്നില്‍ ആന്‍റണി ? മാസ്സ് റിപ്ലൈയുമായി തിയേറ്ററുടമ!ഒടിയന്‍ തിയേറ്ററുകളില്‍ നിന്നും മാറ്റാത്തതിന് പിന്നില്‍ ആന്‍റണി ? മാസ്സ് റിപ്ലൈയുമായി തിയേറ്ററുടമ!

    ഒടിയന് പിന്നാലെയായാണ് യുവതാരനിരയുടെ സിനിമകളും തിയേറ്ററുകളിലേക്കത്തിയത്. ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശന്‍, ജയസൂര്യയുടെ പ്രേതം 2, ടൊവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര്, കുഞ്ചാക്കോ ബോബന്റെ സിനിമയായ തട്ടുംപുറത്ത് അച്യുതന്‍ തുടങ്ങിയ സിനിമകളാണ് ഇത്തവണ ക്രിസ്മസിന് മുന്നോടിയെയെത്തിയത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയൊരുക്കിയ സിനിമകളായിരുന്നു എല്ലാം എന്നതും ശ്രദ്ധേയമാണ്. സമീപകാല റിലീസുകളുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടി കേക്ക് കട്ട് ചെയ്ത് പ്രണവിന് നല്‍കി! ക്രിസ്മസ് ഗംഭീരമായി ആഘോഷിച്ചു! വീഡിയോ വൈറല്‍! കാണൂ!മമ്മൂട്ടി കേക്ക് കട്ട് ചെയ്ത് പ്രണവിന് നല്‍കി! ക്രിസ്മസ് ഗംഭീരമായി ആഘോഷിച്ചു! വീഡിയോ വൈറല്‍! കാണൂ!

    ഒരു കോടി നേട്ടത്തിലേക്ക്

    ഒരു കോടി നേട്ടത്തിലേക്ക്

    വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് ഒടിയന്‍. ഒടിവിദ്യയുടെ പശ്ചാത്തലത്തിലൊരുക്കിയ സിനിമയ്ക്ക് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. തുടക്കത്തിലെ കുപ്രചാരണങ്ങളെയെല്ലാം അസ്ഥാനത്താക്കി സിനിമ മുന്നേറുകയാണിപ്പോള്‍. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുന്നതിനിടയില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 90. 84 ലക്ഷമാണ് സിനിമ നേടിയതെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഫോറം കേരളയാണ് കലക്ഷന്‍ റിപ്പോര്‍്ട്ട് പുറത്തുവിട്ടത്. കുടുംബ പ്രേക്ഷകരാണ് സിനിമയെ ഏറ്റെടുത്തിട്ടുള്ളത്.

    ടൊവിനോയുടെ സിനിമ

    ടൊവിനോയുടെ സിനിമ

    യുവതാരനിരയില്‍ ശ്രദ്ധേയനായ ടൊവിനോ തോമസിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉര്‍വശിയും ടൊവിനോയും മുഖ്യ കഥാപാത്രങ്ങളായെത്തിയ സിനിമയാണ് എന്റെ ഉമ്മാന്റെ പേര്. ജോസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത സിനിമയെ ടൊവിനോയുടെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് 5 ദിനം പിന്നിടുന്നതിനിടയില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 10.35 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്.

    പിആര്‍ ആകാശാണ് താരം

    പിആര്‍ ആകാശാണ് താരം

    ഒരുകാലത്ത് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് വിമര്‍ശകര്‍ തുരത്തിയ താരപുത്രന്‍ ഫഹദ് ഫാസില്‍ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന കാഴ്ചയാണ് ഇപ്പോഴത്തേത്. കുടുംപ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായ സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ സംഘം ഇത്തവണ ഫഹദിന് വേണ്ടിയാണ് ഒരുമിച്ചത്. ആദ്യ ദിനം മുതലേ തന്നെ മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം കലക്ഷനിലും ബഹുദൂരം മുന്നിലാണ്. 5 ദിവസം കൊണ്ട് സിനിമയ്ക്ക് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 33.2 ലക്ഷമാണ് ലഭിച്ചതെന്നാണ് ഫോറം കേരളയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

    തട്ടുംപുറത്ത് അച്യുതന്റെ പ്രകടനം

    തട്ടുംപുറത്ത് അച്യുതന്റെ പ്രകടനം

    കുഞ്ചാക്കോ ബോബനും ലാല്‍ ജോസും വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ് തട്ടുംപുറത്ത് അച്യുതനിലൂടെ. പുതുമുഖമായ ശ്രവണയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. 3 ദിവസം കൊണ്ട് 5.48 ലക്ഷമാണ് സിനിമയ്ക്ക് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. നായികനായകനിലെ താരങ്ങളും സിനിമയ്ക്കായി അണിനിരന്നിരുന്നു.

    പ്രേതം രണ്ടുമായി ജയസൂര്യ

    പ്രേതം രണ്ടുമായി ജയസൂര്യ

    ജയസൂര്യയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു പ്രേതം. ലുക്കിലായാലും അഭിനയത്തിലായാലും താരം ഞെട്ടിച്ചിരുന്നു. നാളുകള്‍ക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗവുമായി എത്തിയിരിക്കുകയാണ് താരം. 16.43 ലക്ഷമാണ് ചിത്രത്തിന് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. നാല് ദിവസത്തെ കലക്ഷനാണിത്.

    ബോക്‌സോഫീസിലെ താരം

    ബോക്‌സോഫീസിലെ താരം

    സംശയിക്കേണ്ട ഇത്തവണത്തെ താരം ഫഹദ് ഫാസിലാണ്. പ്രകാശനായി താരം ശരിക്കും ജീവിക്കുകയായിരുന്നുവെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനവും ശ്രീനിവാസന്റെ തിരക്കഥയും കൂടിയപ്പോള്‍ ഇത്തവണ ബോക്‌സോഫീസ് തന്നിലേക്ക് വലിച്ചടുപ്പിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍.

    English summary
    Odiyan and other movies boxoffice perfomance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X