»   » ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തില്‍ മോഹന്‍ലാലിന്റെ ഒടിയന്‍: മേയ്ക്കിങ്ങ് വീഡിയോ കാണാം

ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തില്‍ മോഹന്‍ലാലിന്റെ ഒടിയന്‍: മേയ്ക്കിങ്ങ് വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ പ്രഖ്യാപിച്ചതു മുതല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിനായി മോഹന്‍ലാല്‍ ഗംഭീര മേക്ക് ഓവറായിരുന്നു നടത്തിയിരുന്നത്.മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോവുന്ന ചിത്രത്തില്‍ ഒടിയന്റെ യൗവന കാലം അവതരിപ്പിക്കുന്നതിനായിരുന്നു ലാലേട്ടന്‍ അമ്പരിപ്പിക്കുന്ന മേയ്ക്ക് ഓവര്‍ നടത്തിയിരുന്നത്. ലാലേട്ടന്റെ രൂപമാറ്റം കാണിച്ചുകൊണ്ടുളള ചിത്രം സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ വൈറലായിരുന്നു.

ബിഗ് ബജറ്റ് സിനിമയില്‍ നിന്നും ഫഹദ് പിന്മാറിയത് ഇതിനാണോ? കുട്ടിചാത്തന്റെ സംവിധായകനാണ് ഇനി വരുന്നത്..


പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെതായി പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഒടിയന്‍. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാലിനെ കൂടാതെ പ്രകാശ് രാജ്,നരേന്‍,മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളും ഒടിയനില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


mohanlal

ഹരികൃഷ്ണന്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം ഷാജികുമാറാണ്. പാലക്കാട്, വാരണാസി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലോക്കേഷനുകള്‍.എം ജയചന്ദ്രന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍ എന്നിവരാണ് പാട്ടുകള്‍ പാടിയിരിക്കുന്നത്. മലയാളത്തിലെ എറ്റവു ചിലവേറിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ഒടിയന്‍ പരമാവധി 300 തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.


mohanlal

നേരത്തെ ഒടിയന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.ഇപ്പോള്‍ അവസാന ഘട്ട ചിത്രീകരണ സമയത്തിനിടെ ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മേയ്ക്കിങ്ങ് വീഡിയോ വൈറലായിരിക്കുകയാണ്. ആക്ഷന് എറെ പ്രാധാന്യമുളള ചിത്രത്തില്‍ പ്രേക്ഷകരില്‍ ആവേശമുണര്‍ത്തുന്ന രംഗങ്ങളുണ്ടാവുമെന്നാണ് പുതിയ മേയ്ക്കിങ്ങ് വീഡിയോ കാണുമ്പോള്‍ വ്യക്തമാവുക.മോഹന്‍ലാലിനെ നിയന്ത്രിക്കാന്‍ പൃഥ്വി, തിരക്കുകളെല്ലാം തീര്‍ത്ത് ഇരുവരുമെത്തുന്നു!


ബാഹുബലിക്ക് ശേഷം കട്ടപ്പയുടെ മെഴുകു പ്രതിമയും ലണ്ടനിലെ മാഡം തുസാഡ്‌സില്‍

English summary
odiyan movie on the final step of shoot:making video released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam