twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദക്ഷിണേന്ത്യയില്‍ പുത്തന്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ഒടിയന്‍! മുന്നില്‍ ബാഹുബലിയും 2.0'യും!

    |

    രാജ്യം ഏറ്റവും അധികം കാത്തിരുന്ന ചിത്രം ഒടിയന്‍ തിയറ്ററിലേക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുത്തന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. പുലിമുരുകന് ശേഷം 100 കോടി ക്ലബ്ബ് എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാനൊരുങ്ങുന്ന ചിത്രം പ്രി റിലീസ് ബിസിനസിലൂടെ നിലവില്‍ 100 കോടി പിന്നിട്ടിരിക്കുകയാണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

    <strong> മരണത്തിലൂടെ കരയിപ്പിച്ച താരങ്ങള്‍! 2018 ല്‍ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായ പ്രതിഭകള്‍! കാണൂ! </strong> മരണത്തിലൂടെ കരയിപ്പിച്ച താരങ്ങള്‍! 2018 ല്‍ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായ പ്രതിഭകള്‍! കാണൂ!

    പ്രി റിലീസ് ബിസിനസില്‍ 100 കോടി നേടുന്ന മൂന്നാമത്തെ ദക്ഷിണേന്ത്യന്‍ ചിത്രമാണ് ഒടിയന്‍. ബാഹുബലി, 2.0 എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ചിത്രത്തിന്റെ വിതരണാവകാശങ്ങളും പ്രിബുക്കിംഗും കണക്കാക്കുന്ന തുകയാണ് ഇപ്പോള്‍ 100 കോടി പിന്നിട്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന 11ാമത്തെ സിനിമയാണ് ഒടിയന്‍. ഒരേ സമയം വിദേശ രാജ്യങ്ങളിലടക്കം 3500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 200ല്‍ അധികം ഫാന്‍സ് ഷോകളാണ് ആദ്യദിനം ആരാധകര്‍ ഒരുക്കിയിരിക്കുന്നത്.

    odiyan

    ഒന്നര വര്‍ഷത്തോളമെടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രങ്ങളിലൊന്നാണ്. പുലിമുരുകനും കായംകുളം കൊച്ചുണ്ണിക്കും പിന്നാലെ ഒടിയനും 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് ആരാധകരും അണിയറ പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്. കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വേഷമിട്ടിരുന്നു. തമിഴിലും തെലുങ്കിലും ഹിന്ദിയിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ഫ്രാന്‍സില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കിക്കഴിഞ്ഞു.

    പാലക്കാടിന്റെ പശ്ചാത്തലത്തില്‍ ഒടിയന്‍ എന്ന മിത്തിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ്. ഒടിയന്‍മാരുടെ തലമുറയിലെ അവസാനത്തെ ഒടിയനായ ഒടിയന്‍ മാണിക്യനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. മഞ്ജുവാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജാണ് വില്ലന്‍. പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. 28 ദിവസമ നീണ്ടുന്ന ക്ലൈമാക്‌സ് ചിത്രീകരണം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

    English summary
    Odiyan has crossed 100 cr bussiness mark before release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X