twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടുവിലിന്റെ കുടുംബത്തിന് ഒരുനേരത്തെ ആഹാരത്തിന് വകയില്ല!

    By Aswathi
    |

    സ്വാഭാവിക അഭിനയത്തിലൂടെ മലയാള സിനിമയില്‍ പകരക്കാരനില്ലാത്ത അതുല്ല്യ നടനായ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കടുംബത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയം. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് ഒടുവിലിന്റെ ഭാര്യയും മകളും കൊച്ചുമകളും അടങ്ങുന്ന കുടുംബം.

    ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മരണശേഷം ചലച്ചിത്ര അക്കാദമിയില്‍ നിന്ന് ഭാര്യ പത്മജയ്ക്ക് പ്രതിമാസം കിട്ടുന്നത് 1000 രൂപ പെന്‍ഷനാണ്. ഈ തുകയും ബുദ്ധിവൈകല്യമുള്ള പേരക്കുട്ടിയ്ക്ക് ലഭിയ്ക്കുന്ന പെന്‍ഷനുമാണ് ഈ കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗം. ഇത് പത്മജയുടെയും കൊച്ചുമകളുടെയും ചികിത്സയ്ക്ക് പോലും തികയുന്നില്ല. പ്രതിമാസം പതിനയ്യായിരം രൂപ രണ്ട് പേരുടെയും ചികിത്സയ്ക്ക് തന്നെ വേണം. അതിനിടയില്‍ പേരക്കുട്ടിയ്ക്ക് ലഭിയ്ക്കുന്ന പെന്‍ഷന്‍ മുടങ്ങിയാല്‍ അന്നം മുട്ടുന്ന അവസ്ഥയാണ്.

    oduvil

    സിനിമാ രംഗത്തുള്ള സഹപ്രവര്‍ത്തകരില്‍ നിന്ന് ആരില്‍ നിന്നും ഒടുവിലിന്റെ കുടുംബത്തിന് യാതൊരുതര സഹായവും ലഭിച്ചിട്ടില്ല. ഒടുവിലിന്റെ ചികിത്സയ്ക്കായി പണയം വച്ചിരുന്ന വീട് തിരിച്ചെടുത്തതാണ് ഈ കുടുംബത്തിന്റെ ഏക സമ്പാദ്യം. ഒരുകാലത്ത് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായിരുന്ന ഒടുവിലിനെ സഹപ്രവര്‍ത്തകരെല്ലാം മറന്നു കഴിഞ്ഞു. മനോധര്‍മം അഭിനയത്തിന്റെ മര്‍മമാക്കിയ നടന് പ്രേക്ഷകപ്രീതി അല്ലാതെ സിനിമയില്‍ നിന്ന് സാമ്പത്തിക നേട്ടമൊന്നും ഉണ്ടായിട്ടില്ല.

    അവസാനകാലത്ത് നല്ല വേഷങ്ങള്‍ ചെയ്യാന്‍ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. 1973 ല്‍ 'ദര്‍ശനം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ഒടുവിലിന് മൂന്ന് തവണ കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കഥാപുരുഷന്‍, തൂവല്‍ക്കൊട്ടാരം എന്നീ ചിത്രത്തിലെ അഭിനയിത്തിന് മുകച്ച സഹനടനുള്ള പുരസ്‌കാരവും 'നിഴല്‍ക്കൂത്ത്' എന്ന ചിത്രത്തില്‍ മികച്ച നടനുള്ള പുരസ്‌കാരവും. രസതന്ത്രമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. 2006 മെയ് 27നാണ് ഒടുവില്‍ അന്തരിച്ചു.

    English summary
    Oduvil Unnikrishnan's family struggling with hardship
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X