»   » സായി പല്ലവി സമ്മതിച്ചു, വരുണ്‍ തേജിന്റെ നായികയായി തെലുങ്കില്‍

സായി പല്ലവി സമ്മതിച്ചു, വരുണ്‍ തേജിന്റെ നായികയായി തെലുങ്കില്‍

Written By:
Subscribe to Filmibeat Malayalam

മലയാളികളുടെ മനം കവര്‍ന്ന സായി പല്ലവി തെലുങ്കിലേക്ക് പോകുന്നു എന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സായി പല്ലവിയെയാണ് നായികയായി പരിഗണിച്ചിരിക്കുന്നത് എന്നുമായിരുന്നു അന്ന് അണിയറയില്‍ നിന്നുള്ള വിവരം.

എന്നാല്‍ ഇപ്പോള്‍ തീരുമാനിച്ചു. നായികയായി സായി പല്ലവി തന്നെ വരും. നടിയോട് സംസാരിച്ചെന്നും അവര്‍ക്ക് തിരക്കഥ ഇഷ്ടപ്പെട്ടു എന്നും സംവിധായകന്‍ ശേഖര്‍ കാമുവല്‍ പറഞ്ഞു.

 sai-pallavi

വരുണ്‍ തേജാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഒരു എന്‍ ആര്‍ ഐക്കാരനും തെലുങ്കാന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് ചിത്രം. ജൂലൈ 25 ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും.

നിലവില്‍ ഇപ്പോള്‍ സായി അവധി ആഘോഷിക്കുകയാണ്. മലയളത്തില്‍ അഭിനയിച്ച പ്രേമം, കലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മണിരത്‌നം ചിത്രത്തിലേക്ക് സായിയെ വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് കഥാപാത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെ സായി പല്ലവിയ്ക്ക് പകരം മറ്റൊരു നായികയെ ചിത്രത്തിലെടുക്കുകയായിരുന്നു.

English summary
Sai Pallavi, who stole many hearts with her Malar teacher role in 'Premam', was last seen in Dulquer Salmaan's Malayalm film ‘Kali’. As per the latest update, the gorgeous actress has signed her debut Telugu film with director Sekhar Kammula.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam