»   » കുട്ടാ.. ദൈവം നിന്റെ മുന്നില് പ്രത്യഷപ്പെട്ടാ നീയെന്താ ചോയ്ക്കാ... '0-41*' ട്രെയിലർ കാണൂ

കുട്ടാ.. ദൈവം നിന്റെ മുന്നില് പ്രത്യഷപ്പെട്ടാ നീയെന്താ ചോയ്ക്കാ... '0-41*' ട്രെയിലർ കാണൂ

By: ഭദ്ര
Subscribe to Filmibeat Malayalam

തിയേറ്ററില്‍ പ്രത്യക്ഷപ്പെടാന്‍ ഭാഗ്യം ലഭിക്കാത്ത ഒരു കൊച്ചു ചിത്രമാണ് 0-41*. കാഞ്ഞാങ്ങാട്ടുക്കാരുടെ കഥ പറയുന്ന സിനിമ വളരെ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിനിമയിലെ അഭിനയിതാക്കള്‍ അഭിനയിക്കുകയായിരുന്നില്ല എന്നാതാണ് ഏറ്റവും വലിയ പ്രത്യേകത. സ്വാഭാവികമായി രീതില്‍ സംസാരിപ്പിച്ച് കൊണ്ടാണ് സംവിധായകന്‍ ചിത്രം നിര്‍മ്മിച്ചത്.

താരസാന്നിദ്ധ്യമോ സാങ്കേതിക പിന്തുണയോ ഇല്ലാത്തത് ചിത്രത്തിന് വേണ്ടത്ര പോപ്പുലാരിറ്റി നല്‍കിയില്ല. ലോ ബജറ്റ് ചിത്രത്തെ നിര്‍മ്മാതാക്കാള്‍ ഏറ്റെടുക്കാന്‍ മടിച്ചതോടെ ചിത്രം ഫെസ്റ്റിവല്‍ വേദികളില്‍ മാത്രമായി ഒതുങ്ങി പോയി.

ചിത്രത്തിന്റെ പശ്ചാത്തലം


കാഞ്ഞാട്ടുക്കാരുടെ ഗ്രാമവും, ഇവിടുത്തെ ക്ലബുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. സാധാരണക്കാരായ മനുഷ്യരുടെ ജീവിതം പുതുമുഖങ്ങളെ വെച്ചാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്


പാതി മലയാളിയും പാതി കന്നഡക്കാരനുമായ സെന്നാ ഹെഗ്‌ഡെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ചിത്രത്തിന് പുറകിലുണ്ടായിരുന്നത്

ഒമ്പത് ദിവസങ്ങള്‍ കൊണ്ട് ചിത്രീകരിച്ച ചിത്രാണിത്. നാല് ക്രൂ മെംമ്പേഴ്‌സ് മാത്രമായിരുന്നു ചിത്രത്തിന് പുറകിലുണ്ടായിരുന്നത്. 91 മിനിട്ട് ദൈ്യര്‍ഘ്യമാണ് ചിത്രത്തിനുള്ളത്.

യുട്യൂബില്‍ ഇത് വരെ കണ്ടത്


ചിത്രത്തിന്റെ ട്രെയിലര്‍ ലക്ഷക്കിന് ആളുകളാണ് യുട്യൂബില്‍ ഇത് വരെ കണ്ടത്. ചലച്ചിത്ര വേദികളില്‍ മാത്രം ഒതുങ്ങി നിന്ന ചിത്രം നിരവധി പേരുടെ പ്രശംസകള്‍ ഏറ്റുവാങ്ങി. ഇതേ ചിത്രം തമിഴില്‍ നിവിന്‍ പോളി നായകമായി റീമേക്ക് ചെയ്യുന്നുണ്ട്.

English summary
Official trailer of indie malayalam film 0-41*
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam