»   » ട്രോളാന്‍ റെഡിയാണോ... റെഡി.. വണ്‍.. ടു.. ത്രീ... പ്രേമം തെലുങ്കിന്റെ ട്രെയിലര്‍ കാണാം

ട്രോളാന്‍ റെഡിയാണോ... റെഡി.. വണ്‍.. ടു.. ത്രീ... പ്രേമം തെലുങ്കിന്റെ ട്രെയിലര്‍ കാണാം

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. പിന്നെ ലൊക്കേഷനില്‍ നിന്ന് ശ്രുതിയുടെ ലുക്ക് പുറത്ത് വന്നപ്പോള്‍ ആ ട്രോളിന്റെ ശക്തി കൂടി. ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ട്രോളുകളെ നേരിടേണ്ടി വന്നു. ഒടുവില്‍ എവരേ എന്ന പാട്ട് കൂടെ റിലീസ് ചെയ്തപ്പോള്‍ പൂര്‍ണമായി.

എവരേ... പാട്ട് കേട്ട് ചിരിക്കാനും കരയാനുമാവാതെ 'മലരേ' എന്ന് വിളിക്കുന്ന മലയാളികള്‍...


ട്രോളന്മാര്‍ തയ്യാറാണെങ്കില്‍, ഇതാ പ്രേമം തെലുങ്കിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്. നായകനും നായികമാര്‍ മൂന്നു പേരും തന്നെയാണ് ട്രെയിലറിലെ ആകര്‍ഷണം. പ്രായത്തിന് അനുസരിച്ചുള്ള നടന്റെ ഗെറ്റപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും പ്രകടമല്ല. നായികമാര്‍ കുറച്ചുകൂടെ മോഡേണ്‍ ആയിട്ടുണ്ട്. പ്രേമത്തിന്റെ മലയാളത്തിന് ട്രെയിലറും ടീസറും ഒന്നും ഉണ്ടായിരുന്നില്ല... കാണാം


ഇതാണ് നായകന്‍

മലയാളത്തിലെ ജോര്‍ജ്ജ് തെലുങ്കില്‍ എത്തുമ്പോള്‍ വിക്രം ആകുന്നു. നാഗ ചൈതന്യയാണ് വിക്രമിനെ അവതരിപ്പിയ്ക്കുന്നത്


മലര്‍ മിസ്

സായി പല്ലവി അവതരിപ്പിച്ച മലര്‍ മിസിന്റെ കഥാപാത്രമായി ശ്രുതി ഹസന്‍ എത്തുന്നു. സിത്താര എന്നാണ് ശ്രുതി അവതരിപ്പിയ്ക്കുന്ന ടീച്ചര്‍ കഥാപാത്രത്തിന്റെ പേര്


മഡോണ സെബാസ്റ്റിന്‍

മലയാളത്തില്‍ അവതരിപ്പിച്ച അതേ കഥാപാത്രമായി മഡോണ സെബാസ്റ്റിന്‍ ചിത്രത്തിലെത്തുന്നു. കുറച്ചുകൂടെ മോഡേണാണോ തെലുങ്കില്‍


അനുപമ പരമേശ്വരന്‍

തെലുങ്കില്‍ എത്തുമ്പോള്‍ മലയാളത്തിലെ മേരി ഹരിതയാകുന്നു. നാടന്‍ ലുക്കിലാണ് അനുപമ എത്തുന്നത്.


ഇതാണ് പ്രേമം തെലുങ്ക് റീമേക്കിന്റെ ട്രെയിലര്‍. കാണൂഅനുപമ പരമേശ്വരന്റെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ....

English summary
Premam Official Trailer. Starring Naga Chaitanya, Shruti Haasan, Anupama Parameswaran, Madonna Sebastian in the lead roles

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam