For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതൊരലമാരയല്ലേ അമ്പലമൊന്നും അല്ലല്ലോ, ഭാര്യയോട് സണ്ണി, അലമാര ട്രെയിലര്‍ കാണാം

  By Nihara
  |

  സിനിമയുടെ പേരില്‍ വരെ കൗതുകം നില നിര്‍ത്തുന്ന യുവ സംവിധായകനാണ് മിഥുന്‍ തോമസ്. ആട് ഒരു ഭീകര ജീവിയാണ്, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അലമാര. മുന്‍ ചിത്രത്തിലെ നായകനായ സണ്ണി വെയിനാണ് ഇത്തവണയും നായകന്‍. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിലൂടെ വീണ്ടും മിഥുനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് സണ്ണി.

  പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അലമാരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിവാഹ ശേഷം വീട്ടിലേക്ക് എത്തുന്ന അലമാര സൃഷ്ടിക്കുന്ന പ്രശ്നമാണ് ചിത്രത്തിന്‍റെ ട്രെയിലറിലും കാണാന്‍ കഴിയുന്നത്. പുതുതായി വീട്ടിലേക്ക് എത്തിയ അത്ഥിയോടൊപ്പം വന്ന അലമാര സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ വളരെ രസകരമായാണ് ചിത്രീകരിച്ചിട്ടുള്ളത്.

  വിവാഹ ശേഷം അലമാര സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍

  അലമാര സൃഷ്ടിക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല

  ഈ അലമാര സാധാരണ അലമാരയല്ല. കല്ല്യാണത്തിന് ശേഷം വരന്റെ വീട്ടിലേക്ക് അലമാര കൊണ്ടു പോകുന്ന ചടങ്ങ് മുന്‍ കാലങ്ങളില്‍ പ്രസിദ്ധമായിരുന്നു. വിവാഹദിവസം വൈകിട്ട് പെണ്‍വീട്ടുകാര്‍ ചെറുക്കന്റെ വീട്ടില്‍ പോകുന്ന ചടങ്ങിലാണ് അലമാരയും ഒപ്പം കൊണ്ടുപോകുന്നത്. കാലം മാറുന്നതിനനുസരിച്ച് കൊണ്ടു പോകുന്ന സാധനങ്ങളും മാറിത്തുടങ്ങി. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. ഇത്തരത്തില്‍ കല്ല്യാണ ദിവസം കിട്ടിയ അലമാര സൃഷ്ടിക്കുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിലൂടെ പറയുന്നത്.

  സംവിധായകന് പറയാനുള്ളത്

  സംവിധായകന്‍ പറയുന്നത്

  വിവാഹം ഒരു ഉടമ്പടിയാണ്. ഇനിയുള്ള കാലം തങ്ങള്‍ ഒരുമിച്ച് ജീവിച്ചു കൊള്ളാമെന്ന് നാട്ടുകാരെയും വീട്ടുകാരെയും സാക്ഷി നിര്‍ത്തി പ്രഖ്യാപിക്കുന്നതിനൊപ്പം ചില ചടങ്ങുകള്‍ കൂടിയുണ്ട് വിവാഹത്തിന്. ഇത് പോലെ കാലിക പ്രസക്തമായ വിഷയങ്ങളാണ് ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് മിഥുന്‍ പറയുന്നു. അനോന്യം ആഡംബരം കാണിക്കാനായി മാത്രമുള്ള ചില ചടങ്ങുകളും മാമൂലുകളുമൊക്കെയാണ് ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

  പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു

  കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട്

  കൊച്ചിയിലും ബംഗലുരുവിലുമായാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. . വിപ്ലവകരമായ സിനിമയെന്നൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇതൊരു പരീക്ഷണ ചിത്രമാണെന്നും സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു.

  സണ്ണി വെയിനും മിഥുനും വീണ്ടും ഒന്നിക്കുന്നു

  മിഥുനും സണ്ണി വെയിനും വീണ്ടും

  പുതുമയും പരീക്ഷണവും കൊണ്ട് ശ്രദ്ധേയനായ യുവ സംവിധായകനാണ് മിഥുന്‍ തോമസ്. ആട്, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മിഥുന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് അലമാര. പേര് പോലെ തന്നെ ഇത് അലമാരയുടെ കഥയാണ്.ആന്‍മരിയയ്ക്ക് ശേഷം നല്ലൊരു കഥയ്ക്കുള്ള കാത്തിരിപ്പിലായിരുന്നു സണ്ണി. അപ്പോഴാണ് നല്ലൊരു തിരക്കഥയുമായി ജോണ്‍ മന്ത്രിക്കല്‍ സമീപിക്കുന്നത്.

  English summary
  Official trailer of Alamaara.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X