»   » ഒരേ മുഖത്തിന്റെ റിലീസ് ഡേറ്റ് വീണ്ടും വൈകുന്നതിന്റെ കാരണം

ഒരേ മുഖത്തിന്റെ റിലീസ് ഡേറ്റ് വീണ്ടും വൈകുന്നതിന്റെ കാരണം

Posted By: Sanviya
Subscribe to Filmibeat Malayalam

ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ ഒരേ മുഖത്തിന്റെ റിലീസ് ഡേറ്റ് മാറ്റി. നവംബര്‍ 24ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയ വിവരം പുറത്ത് വിട്ടത്.

സെന്‍സര്‍ ചെയ്ത് കിട്ടാന്‍ വൈകുന്നതാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വയ്ക്കാന്‍ കാരണമെന്നും പറയുന്നുണ്ട്. നവംബര്‍ 25ന് വൈകിട്ടാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ചിത്രത്തിന് ലഭിക്കുക. പുതിയ റിലീസ് ഡേറ്റ് ഉടന്‍ അറിയിക്കും.


ore-mukham-release-postponed

ചിത്രീകരണം പൂര്‍ത്തിയായ സമയത്ത് നവംബര്‍ 18ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌കരണം ചിത്രത്തിന് കളക്ഷനെ ബാധിക്കുമെന്ന് കരുതിയാണ് റിലീസ് നവംബര്‍ 24ലേക്ക് മാറ്റിയത്.


ദ്വീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിസത് ജഗന്നാഥനാണ്. പ്രയാഗ മാര്‍ട്ടിനും ജൂവല്‍ മേരിയുമാണ് ചിത്രത്തിലെ നായികമാര്‍.


അജു വര്‍ഗീസ്, ദീപക് പറമ്പോള്‍, അര്‍ജുന്‍ നന്ദകുമാര്‍, യാസിര്‍ സലിം, രഞ്ജി പണിക്കര്‍, മണിയന്‍പിള്ള രാജു, ഹരീഷ് പേരാടി, ചെമ്പന്‍ വിനോദ് ജോസ്, അഭിരാമി, ഗായത്രി സുരേഷ് എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥപാത്രങ്ങളെ അവതരിപ്പിക്കും.

English summary
Oh No! Ore Mukham Release Postponed Again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam