»   » പൃഥ്വിരാജിന്റെ ആടുജീവിതം അലമാരയില്‍ വച്ചു പൂട്ടിയോ??

പൃഥ്വിരാജിന്റെ ആടുജീവിതം അലമാരയില്‍ വച്ചു പൂട്ടിയോ??

Posted By:
Subscribe to Filmibeat Malayalam

വളരെ പ്രതീക്ഷയോടെ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും ഒരുമിച്ച് ചേരുന്ന പുതിയ ചിത്രമാണ് ആടുജീവിതം. സംവിധായകനും നായകനും ചിത്രത്തം കുറിച്ചുള്ള വിവരം നേരത്തെ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ചിത്രം ജൂണില്‍ തുടങ്ങുമെന്ന് ഉറപ്പ് നല്‍കിയിട്ടുമുണ്ടായിരുന്നു.

prithviraj-blessy

ഇപ്പോഴിതാ ചിത്രത്തിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് ഒരു ദുഃഖവാര്‍ത്ത. കേട്ടുകേള്‍വി ശരിയാണെങ്കില്‍ ആ പ്രൊജക്ട് ടീം ചില പ്രത്യേക കാരണത്താല്‍ അലമാരയില്‍ വച്ച് പൂട്ടി എന്നാണറിയുന്നത്. ആടുജീവിതത്തിന് വേണ്ടി ചിലവഴിക്കാന്‍ പൃഥ്വിരാജിന് സമയമില്ല എന്നതാണ് പ്രൊജക്ട് വേണ്ടെന്നു വെക്കാനുള്ള പ്രധാന കാരണം. ചിത്രത്തിന് വേണ്ടി ശാരീരികമായ പരിവര്‍ത്തനം വേണ്ടത് കൊണ്ട് മറ്റു ചിത്രങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ വേണം ഈ ചിത്രം ചെയ്യാന്‍. അതുകൊണ്ടാണ് ബ്ലസിയും ടീമും ചിത്രം വേണ്ടെന്നു വച്ചത്.

അതേ സമയം പൃഥ്വിരാജ് തന്റെ ജൈത്രയാത്ര തുടരുകയാണ്. ഒട്ടനവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റെ കൈയില്‍ ഇപ്പോള്‍ ഉള്ളത്. അതിനിടയ്ക്കി മോഹന്‍ലാല്‍ നായകനായ ലൂസിഫറിലൂടെ സംവിധാന രംഗത്തും പൃഥ്വിരാജ് കൈവച്ചിട്ടുണ്ട്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള മുഴുവന്‍ ഡേറ്റും ഇപ്പോള്‍ തന്നെ ബുക്ക് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ നജീം എന്ന റോളിലേക്ക് ആദ്യം തീരുമാനിച്ചത് തമിഴ് നടന്‍ വിക്രമിനെയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ വിക്രം പിന്‍മാറിയപ്പോഴാണ് പൃഥ്വിരാജിനെ അതിലേക്ക് തീരുമാനിച്ചത്. ബെന്യാമിന്റെ പ്രസിദ്ധമായ നോവല്‍ ആടുജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിംവദന്തികളോട് ബ്ലസിയോ പൃഥ്വിരാജോ ഉടന്‍ പ്രതികരിക്കുമെന്ന്് നമ്മുക്ക് പ്രതീക്ഷിക്കാം.

English summary
Aadujeevitham, the upcoming Blessy project which stars Prithviraj in the lead role, has reportedly been shelved...
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam