»   » എന്നാപ്പിന്നെ അവരുടെ തര്‍ക്കം തീരട്ടെ; മമ്മൂട്ടിയും കാളിദാസും അത് കഴിഞ്ഞ് വരും.. ഹല്ല പിന്നെ!!

എന്നാപ്പിന്നെ അവരുടെ തര്‍ക്കം തീരട്ടെ; മമ്മൂട്ടിയും കാളിദാസും അത് കഴിഞ്ഞ് വരും.. ഹല്ല പിന്നെ!!

Posted By: Rohini
Subscribe to Filmibeat Malayalam

തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നത്തില്‍ വഴിമുട്ടി നില്‍ക്കുകയാണ് മലയാള സിനിമ. ക്രിസ്മസിനും ന്യൂ ഇയറിനും ഒന്നും ഒരു സിനിമ പോലും റിലീസ് ചെയ്യാത്തത് വലിയ സാമ്പത്തിക നഷ്ടമാണ് മലയാള സിനിമയ്ക്ക് വരുത്തി വച്ചിരിയ്ക്കുന്നത്.

ഈ മത്സരം പൊടിപൊടിയ്ക്കും, ജനുവരി 26 ന് 'കട്ട വെയിറ്റിങ്' സ്റ്റാറ്റസ് ഇട്ട് നോക്കിയിരുന്നോളൂ..

ഒടുവില്‍ പ്രശ്‌നങ്ങള്‍ ഏതാണ്ട് ഒത്തു തീര്‍പ്പാക്കിയെന്ന് കരുതി പത്തോളം മലയാള സിനിമകളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എ ക്ലാസ് തിയേറ്ററുകളൊക്കെ അടച്ചിട്ട് സമരം രൂക്ഷമാകുമ്പോള്‍ വീണ്ടും റിലീസ് ഡേറ്റ് നീട്ടി വയ്‌ക്കേണ്ട അവസ്ഥയാണ് സിനിമാ ലോകത്ത്.

ദ ഗ്രേറ്റ് ഫാദര്‍

ഏറെ പ്രതീക്ഷയോടെ എത്തുന്ന മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ചിലേക്ക് നീട്ടി. തിയ്യതി തീരുമാനിച്ചിട്ടില്ല. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ജനവരി 27 ന് റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

പൂമരം

കാളിദാസ് ആദ്യമായി മലയാളത്തില്‍ നായകനായി അഭിനയിക്കുന്ന പൂമരം എന്ന ചിത്രവും മാര്‍ച്ചിലേക്ക് നീട്ടി വച്ചു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 4 ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്.

ജോമോനും എസ്രയും മുന്തിരി വള്ളികളും

മോഹന്‍ലാല്‍ നായകനാകുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജ് നായകനാകുന്ന എസ്ര, ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ജോമോന്റെ സുവിശേഷങ്ങള്‍, ജയസൂര്യ നായകനാകുന്ന ഫുക്രി, ദിലീപ് നായകനാകുന്ന ജോര്‍ജ്ജേട്ടന്റെ പൂരം എന്നീ ചിത്രങ്ങളും റിലീസ് ഡേറ്റ് മാറ്റി.

തമിഴ് ചിത്രം വരും

അതേ സമയം പൊങ്കലിന് റിലീസ് ചെയ്യുന്ന തമിഴ് ചിത്രം കേരളത്തിലും റിലീസ് ചെയ്യും എന്നാണ് വാര്‍ത്തകള്‍. കീര്‍ത്തി സുരേഷും വിജയ് യും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഭൈരവ എന്ന തമിഴ് ചിത്രത്തിലാണ് ഇനി മലയാളികള്‍ക്കും പ്രതീക്ഷ

English summary
The releases of the highly anticipated Mammootty project The Great Father and Kalidas Jayaram starrer Poomaram, has been postponed

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam