For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിരിച്ചുവരുന്ന ആദ്യകാല നായികമാര്‍

  By Aswathi
  |

  വിവാഹത്തോടെയും മറ്റും വെള്ളിത്തിരയില്‍ നിന്ന് വിട്ടു നിന്ന ചില ആദ്യകാല നായികമാര്‍ തിരിച്ചുവരികയാണ്. മഞ്ജു വാര്യര്‍ എന്ന നായികയെ കുറിച്ചു മാത്രമെ വാര്‍ത്തകള്‍ വരുന്നുള്ളുവെങ്കിലും ശോഭന മുതല്‍ കാവേരി വരെയുള്ള നായികമാരുടെ തിരിച്ചുവരവിനൊരുങ്ങുകയാണ്.

  പുതുമുഖ നായികമാര്‍ ഒരുപാട് രംഗപ്രവേശനം ചെയ്‌തെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ ഇവരെന്നും ഉണ്ടെന്നതിന്റെ തെളിവാണ് ഈ തിരിച്ചുവരവ്. രഞ്ജിനി, അഭിനരാമി, മധുബാല ,ശോഭന, സുകന്യ തുടങ്ങിയ നായികമാര്‍ എന്നും വെള്ളിത്തിരയില്‍ ഏതെങ്കിലുമൊരു വേഷത്തിലെത്താന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു. ഇവിടെ ഇതാ തിരിച്ചുവരവിനൊരുങ്ങുന്ന ചില ആദ്യകാല നായികമാര്‍.

   നാദിയ മൊയ്തു

  തിരിച്ചുവരുന്ന ആദ്യകാല നായികമാര്‍

  നോക്കാത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നാദിയ മൊയ്തു എന്നും മലയാളികളുടെ പ്രിയപ്പെട്ടവളാണ്. കൂടും തേടി, ഒന്നിങ്ങു വന്നെങ്കില്‍, അത്തം ചിത്തിര ചോതി, പ്രിയംവതയ്‌ക്കൊരു പ്രേമഗീതം, പൂവിന്റെ പുതിയ പൂന്തെന്നല്‍ തുടങ്ങിയ ചിത്രങ്ങളില്‍ നാദിയ അനശ്വരമാക്കിയ വേഷങ്ങള്‍ മലയാളികള്‍ക്ക് മറക്കാന്‍ കഴിയുമോ. ഡബ്ള്‍സ്, സെവന്‍സ് എന്നീ ചിത്രങ്ങളിലൂടെ ഒരു തിരിച്ചവരവ് നടത്തിയ നാദിയ ഇപ്പോള്‍ തമിഴില്‍ കമല്‍ ഹസനൊപ്പം വീണ്ടും അഭിനയിക്കുകയാണ്. ദൃശ്യത്തിന്റെ റീമേക്കില്‍

  സുകന്യ

  തിരിച്ചുവരുന്ന ആദ്യകാല നായികമാര്‍

  തൂവല്‍ക്കൊട്ടാരം, ചന്ദ്രലേഖ, അമ്മ അമ്മായി അമ്മ തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം മലയാളികള്‍ക്ക് പ്രിയങ്കരിയായ സുകന്യ ഉടയോന്‍, നോട്ട്ബുക്ക്, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളിലൂടെ ഒന്ന് വന്നു പോയിരുന്നു. എന്നാല്‍ നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് നവാഗതനായ എം ബി പത്മനാഭന്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്‌നര്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയത്.

  അഭിരാമി

  തിരിച്ചുവരുന്ന ആദ്യകാല നായികമാര്‍

  ഞങ്ങള്‍ സന്തുഷ്ടരാണ്, കഥാപരുഷന്‍, മില്ലേനിയം സ്റ്റാര്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായി എത്തിയ അഭിരാമിയും തിരിച്ചെത്താന്‍ പോകുകയാണ്. സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന മാധവ് രാമദാസ് സംവിധാനം ചെയ്യുന്ന അപ്പോത്തിക്കിരിയെന്ന ചിത്രത്തിലൂടെയാണ് അഭിരാമി തിരിച്ചെത്തുന്നത്

   രഞ്ജിനി

  തിരിച്ചുവരുന്ന ആദ്യകാല നായികമാര്‍

  ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രം മതി രഞ്ജിനി എന്ന നടിയെ കുറിക്കാന്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരുടെ പട്ടികയില്‍ ഇടം നേടിയ രഞ്ജിനി മോഹന്‍ലാലിനൊപ്പം കൂതറ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത്

  മഞ്ജു വാര്യര്‍

  തിരിച്ചുവരുന്ന ആദ്യകാല നായികമാര്‍

  ഏറെ കൊട്ടിഘോഷിച്ച തിരിച്ചവുരവാണ് മഞ്ജു വാര്യരുടേത്. തുടക്കത്തില്‍ ഒത്തിരി ചിത്രങ്ങളുടെ പേര് പറയുന്നത് കേട്ടെങ്കിലും ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചുവരവ്

  ശോഭന

  തിരിച്ചുവരുന്ന ആദ്യകാല നായികമാര്‍

  അധികം ഒച്ചപ്പാടൊന്നുമില്ലാതെ ശോഭന തിരിച്ചുവന്നു. വിനീത് ശ്രീനിവാസന്‍ ഒരുക്കിയ തിരയിലൂടെ വലിയൊരു കോളിളക്കമുണ്ടാക്കി മികച്ച പ്രശംസകള്‍ നേടി ശോഭന വീണ്ടും തിരിച്ചു പോയി. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ ശോഭന പുതിയ ചിത്രങ്ങളിലൊന്നും കരാറൊപ്പിട്ടതായി അറിയില്ല. എങ്കിലും ശോഭനയുടെ തിരിച്ചുവരവ് ഇനിയും പ്രതീക്ഷിക്കുന്നു

  മീന

  തിരിച്ചുവരുന്ന ആദ്യകാല നായികമാര്‍

  വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന മറ്റൊരു നടിയാണ് മീന. മോഹന്‍ലാല്‍, ജിത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഭാഗമായ മീന തിരിച്ചുവരവ് ശരിക്കും ആഘോഷിച്ചു. മമ്മൂട്ടിയും ബാല്യകാലസഖിയാണ് തിരിച്ചുവരവില്‍ മീന അഭിനയിച്ച മറ്റൊരു ചിത്രം

  രമ്യ കൃഷ്ണന്‍

  തിരിച്ചുവരുന്ന ആദ്യകാല നായികമാര്‍

  തെന്നിന്ത്യന്‍ നായികയാണെങ്കിലും അഹം, അനുരാഗി, കാക്കകുയില്‍, ആര്യന്‍, ഓര്‍ക്കാപുറത്ത്, നേരം പുലരുമ്പോള്‍, ഒന്നാമന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ രമ്യ കൃഷ്ണ മലയാളികള്‍ക്ക് പരിചിതയാണ്. ഓരേ കടന്‍ എന്ന ചിത്രത്തിന് ശേഷം രമ്യ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികയാണ്. നവാഗതനായ മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തില്‍ ഒരു കടുകട്ടി പൊലീസ് കഥാപാത്രമായിട്ടാണ് രമ്യ എത്തുന്നത്.

  മധുബാല

  തിരിച്ചുവരുന്ന ആദ്യകാല നായികമാര്‍

  ഒറ്റയാള്‍ പട്ടാളം എന്ന മലയാളചിത്ത്രിലൂടെയാണ് മധുബാല ചലച്ചിത്രലോകത്ത് എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ സിനിമകളില്‍ തിരക്കുള്ള നടിമാരിലൊരാളായി. യോദ്ധ എന്ന ചിത്രത്തിലെ അശ്വതി എന്ന കഥാപാത്രം മലയാളികള്‍ എന്നും ഓര്‍ക്കുന്നു. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം വായിമൂടി പേസുവോം എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് മധുബാല. സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന പേരില്‍ മലയാളത്തിലും ഈ ചിത്രം ഒരുങ്ങുന്നുണ്ട്

  കാവേരി

  തിരിച്ചുവരുന്ന ആദ്യകാല നായികമാര്‍

  കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരിയലെത്തിയ കാവേരി മലയാളത്തിന് പുറമെ ചതമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് വെള്ളിത്തിരയില്‍ നിന്ന് അകന്നു കഴിയുകയായിരുന്ന കാവേരി ഇപ്പോള്‍, മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദിപതിപ്പിലൂടെ വീണ്ടും മടങ്ങിവരികയാണ്.

  English summary
  Old actress who are back to film industry.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X