»   » ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ട് അവസരം കിട്ടാത്ത ആള്‍ നായകനായ കഥ

ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ട് അവസരം കിട്ടാത്ത ആള്‍ നായകനായ കഥ

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ ഇഷ്ടതാരമായ യുവനായകന്‍ അവസരം ചോദിച്ച് നിരവധി ലൊക്കേഷനുകളില്‍ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്. സിദ്ദിക്ക് ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ വിയറ്റ്‌നാം കോളനി, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുന്നതിന് അവസരം ചോദിച്ചു ചെന്ന കാലത്തെക്കുറിച്ച് ഓര്‍ക്കുകയാണ് ജയസൂര്യ. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

എങ്ങനെയെങ്കിലും സിനിമയില്‍ എത്തണമെന്ന് ആഗ്രഹിച്ച് നടന്ന കാലത്താണ് വിയറ്റ്‌നാം കോളനിയുടെ ആലപ്പുഴ ലൊക്കേഷനില്‍ പോയത്. അന്ന് അവസരം കിട്ടിയിരുന്നില്ല. സ്ഥിരമായി അവസരം ചോദിച്ചു ചെല്ലുന്നതിനാല്‍ ചാന്‍സലര്‍ എന്നായിരുന്നു പലരും താരത്തെ വിശേഷിപ്പിച്ചത്.

ചാന്‍സലര്‍ നായകനായ കഥ

എവിടെ സിനിമാ ഷൂട്ട് നടക്കുന്നുണ്ടെങ്കിലും ജയസൂര്യ അവിടെത്തുമായിരുന്നു. സ്ഥിരം അവസരം ചോദിച്ചു നടക്കുന്നതിനാല്‍ ചാന്‍സലര്‍ എന്നായിരുന്നു പലരും തന്നെ വിശേഷിപ്പിച്ചതെന്ന് ചിരിയോടെ ഒാര്‍ത്തെടുക്കുകയാണ് താരം.

കിടിലന്‍ ഗെറ്റപ്പുമായി ഫുക്രിയില്‍

പ്രേതം എന്ന സിനിമയ്ക്ക് ശേഷമാണ് ജയസൂര്യ ഫുക്രിയില്‍ അഭിനയിക്കുന്നത്. ഫുക്രിയിലേക്കുള്ള രൂപം ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയാണ് ഇതിനിടയില്‍ വേറെ സിനിമകള്‍ ചെയ്യാതിരുന്നത്. ഏതു സിനിമ ചെയ്യുമ്പോഴും സംവിധായകനുമായി സംസാരിച്ച് കഥാപാത്രത്തിന് അനുയോജ്യമായ രൂപം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാറുണ്ട്.

സ്വയം വിശകലനം ചെയ്ത് മുന്നേറുന്നു

ഓരോ സിനിമയ്ക്ക് ശേഷവും തന്റെ അഭിനയത്തെക്കുറിച്ച് കൃത്യമായി വിശകലനം ചെയ്ത് മുന്നോട്ട് പോകുന്ന താരമാണ് ജയസൂര്യ. നല്ല സിനിമയുടെ ഭാഗമാകുന്നതിനായി എന്തു ത്യാഗവും സഹിക്കാന്‍ താന്‍ തയ്യാറാമെന്നും താരം വ്യക്തമാക്കി.

നല്ല സിനിമകളില്‍ അഭിനയിക്കണം

കുറേ നല്ല സിനിമകള്‍ ചെയ്യുകയെന്നതാണ് ആത്യന്തിക ലക്ഷ്യം. സിനിമയെ ഭ്രാന്തമായി സ്‌നേഹിക്കുന്നവരുടെ കൂടെ വര്‍ക്ക് ചെയ്യാനാണ് ആഗ്രഹം.

English summary
Actor jayasurya is talking about his old times. He rembers all of his good times in film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam