»   »  മോഹൻലാലിനെ കാണാൻ ഒരു അമ്മൂമ്മ എത്തി! താരത്തിനോട് ആവശ്യപ്പെട്ടത് ഇത്ര മാത്രം...

മോഹൻലാലിനെ കാണാൻ ഒരു അമ്മൂമ്മ എത്തി! താരത്തിനോട് ആവശ്യപ്പെട്ടത് ഇത്ര മാത്രം...

Written By:
Subscribe to Filmibeat Malayalam

മോഹൽ ലാൽ എന്നാൽ മലയാള സിനിമ പ്രേമികൾക്ക് ഒരു ആവേശമാണ്. എവിടെ പോയാലും താരത്തിന് ആരാധകരുണ്ടാകും. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ലാലേട്ടന്റെ ഫാൻസ് ലിസ്റ്റിലുണ്ട്. ഇത്തവണ ലാലേട്ടനെ കാണാൻ ഒരു സ്പെഷ്യൽ ആരാധിക എത്തിയിട്ടുണ്ട്. ആള് ചില്ലറക്കാരിയല്ല കേട്ടോ.

mohanlal

പരീക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ നക്ഷത്രയെ തേടി ആ വാർത്ത എത്തി, ആകെ ഞെട്ടി!

കഴിഞ്ഞ കുറെ വർഷമായി മോഹൻലാൽ ‍ എന്ന മഹാനടനെ കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ഈ അമ്മൂമ്മ. ലാലേട്ടനെ കാണാൻ കിട്ടുന്ന ഒരു അവസരവും ഈ അമ്മൂമ്മ പാഴക്കാറില്ല. താരത്തെ കാണാനായി ഒടിയന്റെ സെറ്റിലും അമ്മുമ്മ എത്തിയിരുന്നു എന്നാൽ ഒരു നോക്കു കാണാൻ സാധിച്ചിരുന്നില്ല. എങ്കിലും അമ്മുമ്മയുടെ ആഗ്രഹം സഫലമായി.

ഇന്ദ്രൻസ് എന്ന നടനെ എല്ലാവർക്കും അറിയാം, സുരേന്ദ്രനെ അറിയില്ല, ഇന്ദ്രൻസിന്റെ ജീവിതം ഇങ്ങനെ...

ഒടിയൻ സിനിമയുടെ അണിയറ പ്രവർത്തകരിൽ ഒരാളായ ആർദ്രയാണ് ഈ വിവരം പ്രക്ഷകരെ അറിയിച്ചത്.

ആർദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ഇതാണ് ചിന്നമ്മ അമ്മാമ്മ..!! ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കടുത്ത മോഹൻലാൽ ഫാൻ..!! കഴിഞ്ഞ ഷെഡ്യൂളിൽ ഒടിയൻ മാണിക്യനെ ഒരു നോക്ക് കാണാൻ വന്ന്, തിരക്കിൽ പെട്ട് പോയ ഹതഭാഗ്യ..!! ലാൽ സർനെ ഒന്ന് കണ്ടാൽ മതിന്ന് സങ്കടം പറഞ്ഞ വല്യമ്മ!! ഇന്ന്, മാസങ്ങൾക്കിപ്പുറം അമ്മാമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോൾ, ലാൽ സർ ന്റെ കവിളിൽ തൊട്ട് അവർ പറഞ്ഞു. എനിക്കിനി ചത്താലും വേണ്ടൂലാ.. എന്റെ മോനെ കണ്ടല്ലോ.." ന്ന്.. സർനു നന്മകൾ നേർന്നപ്പോൾ അവർ കരയുന്നുണ്ടായിരുന്നു..!! കൂടെ വന്നവരോട് തന്റെ അനുഭവം വിവരിക്കുവാൻ അവർ  നന്നേ പാട്പെട്ടു..!! അവരുടെ വലിയ സന്തോഷത്തിന്റെ ചെറിയ ഭാഗം ആവാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം.....

English summary
old woman visit mohanlal, fan emotional facebopok post

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam