»   » ഒളിപ്പോര് ഞാനാദ്യം വേണ്ടെന്ന് വച്ചു: ഫഹദ്

ഒളിപ്പോര് ഞാനാദ്യം വേണ്ടെന്ന് വച്ചു: ഫഹദ്

Posted By:
Subscribe to Filmibeat Malayalam

എവി ശശിധരന്‍ സംവിധാനം ചെയ്ത ഒളിപ്പോര് എന്ന ചിത്രം താന്‍ ആദ്യം വേണ്ടെന്നുവച്ച ചിത്രമായിരുന്നുവെന്ന് നടന്‍ ഫഹദ് ഫാസില്‍. ഓഗസ്റ്റ് 23 റിലീസ് ചെയ്യുന്ന ചിത്രത്തെക്കുറിച്ച് ട്വിറ്ററിലൂടെയാണ് ഫഹദ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ചിത്രത്തിലെ ബ്ലോഗറായ അജയന്റെ റോള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിളിച്ചപ്പോള്‍ ഞാന്‍ ആദ്യം പറ്റില്ലെന്ന് പറഞ്ഞത്. പിന്നീട് ആ കഥാപാത്രം എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു. അങ്ങനെ സ്വസ്ഥതയില്ലാതായപ്പോള്‍ ഞാന്‍ സംവിധായകനോട് ഈ റോള്‍ ചെയ്യാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു- ഫഹദ് വെളിപ്പെടുത്തി.

Olipporu

ചിത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ഒരുവര്‍ഷത്തോളമാണ് കാത്തിരിക്കേണ്ടിവന്നത്. തിരഞ്ഞെടുത്ത താരങ്ങളെയെല്ലാം ഈ വിഷയം പറഞ്ഞ് മനസിലാക്കാനായി അണിയറക്കാര്‍ക്ക് നന്നേ പണിപ്പെടേണ്ടിവന്നിട്ടുണ്ട്. ഒരുപാട് തടസങ്ങള്‍ക്കൊടുവില്‍ ചിത്രം തിയേറ്ററുകളിലെത്തുകയാണ്. ഇത്തരത്തില്‍ സാമൂഹിക പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിക്കുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്- ഫഹദ് പറയുന്നു.

ഫഹദിനെക്കൂടാതെ കലാഭവന്‍ മണി, സിദ്ധാര്‍ത്ഥ് ഭരതന്‍, തലൈവാസല്‍ വിജയ്, സറീന വഹാബ്, സുഭിക്ഷ തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ഫഹദ് ആദ്യമായി ഒരു ഗാനമാലപിക്കുന്നുവെന്ന പ്രത്യേകതകൂടിയുണ്ട്. 2013ല്‍ പുറത്തിറങ്ങുന്ന എട്ടാമത്തെ ഫഹദ് ചിത്രമാണ് ഒളിപ്പോര്. മികച്ച നടനെന്ന് ഇതിനകം തന്നെ പേരെടുത്ത ഫഹദിന്റെ താരമൂല്യ ഉയര്‍ത്തുന്നതാകും ഈ ചിത്രവുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
The latest news about the movie Olipporu is that Fahad Fazil had rejected the film initially
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam