twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലിറ്റില്‍ സൂപ്പര്‍മാന്‍ കുട്ടികളെ കാണിക്കരുതെന്ന് ബോബി അലോഷ്യസ്

    By Aswathi
    |

    'ഡ്രാക്കുള'യ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് വിനയന്‍ കുട്ടികള്‍ക്ക് വേണ്ടി 'ലിറ്റില്‍ സൂപ്പര്‍മാന്‍' ത്രി ഡി ചിത്രവുമായി രംഗത്തെത്തിയത്. ചിത്രം മോശമല്ലാത്ത അഭിപ്രായങ്ങള്‍ തേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അപ്പോഴിതാ പ്രമുഖ കായിക താരം ബോബി അലോഷ്യസ് സിനിമയിക്കെതിരെ പരാതിയുമായി രംഗത്ത്.

    ഫേസ്ബുക്കിലൂടെയാണ് ബോബി അലോഷ്യസ് സിനിമയ്‌ക്കെതിരെയുള്ള തന്റെ പ്രതികരണം അറിയിച്ചത്. ഒരു കാരണവശാലും സിനിമ കുട്ടികളെ കാണിക്കരുത് എന്ന് ബോബിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിനിമയ്‌ക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയ കാര്യവും ഫേസ്ബുക്ക് പോസ്റ്റിലൂടെ ബോബി അറിയിച്ചു.

    bobby-aloysius

    മക്കളുമായി സിനിമക്ക് പോകാന്‍ പേടിയായി എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. മുമ്പും ഇത്തരത്തില്‍ അബദ്ധം പറ്റിയിട്ടുണ്ടത്രെ. പക്ഷെ ലിറ്റില്‍ സൂപ്പര്‍മാന്‍ കാണാന്‍ പോയത് കുട്ടികള്‍ക്കുള്ള ചിത്രമാണല്ലോ എന്ന ധൈര്യത്തിലാണ്.

    എന്നാല്‍ ഈ ചിത്രവും ഒരു കാരണവശാലും മക്കളെ കാണിക്കരുത്. അത്രമേല്‍ മോശം സന്ദേശം നല്‍കുന്ന സിനിമയാണെന്നും താന്‍ ഈ സിനിമക്കെതിരെ ഒരു പരാതി എഴുതി ബാലവകാശ കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും ബോബി അലോഷ്യസ് പറഞ്ഞു. യുപി സ്കൂളിലെ കുട്ടികളെ പ്രണയിപ്പിക്കാൻ പ്രേരിപ്പിക്കുന്ന സിനിമയാണെന്നതാണ് ബോബി ചൂണ്ടിക്കാണിക്കുന്ന പരാതി. പരാതിയുടെ പൂർണരൂപം കാണൂ.

    English summary
    Olympian Bobby Aloysius filed complaint against Vinayan's Little Superman
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X