»   » ഓം ശാന്തി ഓശാനയില്‍ പൂജയായി നസ്രിയ

ഓം ശാന്തി ഓശാനയില്‍ പൂജയായി നസ്രിയ

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളി നസ്രിയ നസിം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ഒരുക്കുന്ന ഓം ശാന്തി ഓശാനയുടെ ചിത്രീകരണം തുടങ്ങി. നിവിനും നസ്രിയയും ജോഡിചേരുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തേ നേരം എന്ന ചിത്രത്തില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഇവരുടെ കെമിസ്ട്രി സ്വീകരിക്കപ്പെടുകയും ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.

ഓം ശാന്തി ഓശാന സ്ത്രീകഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണെന്ന് അണിയറക്കാര്‍ പറയുന്നു. നസ്രിയ അവതരിപ്പിക്കുന്ന പൂജയെന്ന കഥാപാത്രത്തിനാണ് ചിത്രത്തില്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. പൂജയുടെ ജീവിതത്തിന്റെ പലഘട്ടങ്ങളാണ് ചിത്രത്തില്‍ വിഷയമാകുന്നത്. ചിത്രത്തില്‍ വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സംവിധായകന്‍ ലാല്‍ ജോസ് അഭിനയിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മിഥുന്‍ മാനുവലാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. മിഥുന്‍ സാമുവല്‍, ജൂഡ് ആന്റണി, ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി നിര്‍മ്മിക്കുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

English summary
Nazriya and Nivin Pauly are doing the lead in Om Santhi Osana', directed by Jude Antony.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam