twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓലക്കുടയും കുങ്ഫുപാണ്ടയും എങ്ങനെ ഓം ശാന്തി ഓശാനയായി ?

    By Aswathi
    |

    പോയവര്‍ഷം ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നില്‍ ഇടം പിടിച്ച ചിത്രമാണ് ഓം ശാന്തി ഓശാന. നിവിന്‍ പോളിയും നസ്‌റിയ നസീമും താരജോഡികളായ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ജൂഡ് ആന്റണി ജോസഫ് ആണ്. ഒറ്റ ചിത്രത്തിലൂടെ തന്നെ ജൂഡ് ഇരിപ്പിടം കണ്ടെത്തുകയും ചെയ്തു.

    ഓം ശാന്തി ഓശാന എന്ന പേരാണ് ചിത്രത്തിലേക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത്. ഒരു ഹിന്ദു ക്രിസ്ത്യന്‍ ബന്ധം, അല്ലെങ്കില്‍ ഒരു മത സൗഹാദം ചിത്രത്തിന്റെ പേരില്‍ നിന്ന് തന്നെ പ്രേക്ഷകര്‍ക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്.

    om-shanti-oshana-movie

    ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെ, അവളുടെ പ്രണയകഥ പറയുന്ന ചിത്രമാണ് ഓം ശാന്തി ഓശാന. പൂജ മാത്യു എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയ്ക്ക് ഗിരി എന്ന ഹിന്ദു പയ്യനോട് തോന്നുന്ന പ്രണയം. ചിത്രത്തില്‍ ഒരിടത്തുപോലും ഈ ജാതി വ്യത്യാസം കാണുന്നില്ല എന്നത് മറ്റൊരു സത്യം.

    ചിത്രത്തിന് ഏറ്റവും യോജിച്ച പേര് ഓം ശാന്തി ഓശാന എന്ന് തന്നെയാണെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചു പറയും. എന്നാല്‍ കേട്ടോളു, ഈ ചിത്രത്തിന് ആദ്യം തീരുമാനിച്ച പേര് ഓലക്കുടയും കുങ്ഫുപാണ്ടയും എന്നാണത്രെ.

    ചിത്രത്തില്‍ ഒരു മഴയത്ത് നായകന്‍ നായികയ്ക്ക് ഒരു ഓലക്കുട കൊടുക്കുന്നുണ്ട്. ആ ഓലക്കുടയ്ക്കും അവരുടെ പ്രണയത്തില്‍ ഒരു സ്ഥാനം കല്‍പിയ്ക്കുന്നു. നായകനാണെങ്കില്‍ ഒരു കുങ്ഫു മാസ്റ്ററാണ്. അങ്ങനെയാണ് ആ പേരിലെത്തിയത്. പക്ഷെ ചിത്രത്തിന്റെ നിര്‍മാതാവ് വീണ്ടും ചിന്തിച്ചു ഈ പേര് വേണോ എന്ന്. അങ്ങനെ അത് മാറി ഓം ശാന്തി ഓശാനയില്‍ എത്തുകയായിരുന്നത്രെ.

    English summary
    Filmmaker Jude Anthany Joseph is on cloud nine! His debut venture Ohm Shanti Oshana, a love story narrated from a girl's point of movie is being well-received by the audience. The film was initially titled Olakkudayum Kunfupandayum, but the producer had second thoughts about the title.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X