»   » പെണ്‍കുട്ടിയോട് അശ്ശീല കമന്റ്! സംവിധായകന്‍ ഒമര്‍ ലുലുവിനെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി

പെണ്‍കുട്ടിയോട് അശ്ശീല കമന്റ്! സംവിധായകന്‍ ഒമര്‍ ലുലുവിനെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി

Posted By:
Subscribe to Filmibeat Malayalam
പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞ് സംവിധായകൻ | filmibeat Malayalam

ഹാപ്പി വെഡിംഗ് എന്ന സിനിമ സംവിധാനം ചെയ്താണ് സംവിധായകന്‍ ഒമര്‍ ലുലു സിനിമയിലേക്കെത്തിയത്. ശേഷം ചങ്ക്‌സ് എന്ന സിനിമ സംവിധാനം ചെയ്ത് ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് വിവാദത്തില്‍ പെട്ടിരിക്കുകയാണ്.

രാമനുണ്ണിയ്ക്ക് ശേഷം ദിലീപേട്ടന്റെ കമ്മാരനും വരുന്നു? അതും എപ്പോഴാണെന്ന് അറിയാമോ?

ചങ്ക്‌സ് സിനിമയുടെ ഡിവിഡി റിലീസ് ചെയ്തത് അറിയിച്ചു കൊണ്ടായിരുന്നു സംവിധായകന്‍ ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. പോസ്റ്റിന് കമന്റിട്ട പെണ്‍കുട്ടിയ്ക്ക് മറുപടിയുമായിട്ടായിരുന്നു സംവിധായകന്‍ അശ്ശീല കമന്റ് പോസ്റ്റ് ചെയ്തത്. ഇതോടെ സിനിമ പ്രേമികളുടെ ഫേസ്ബുക്ക് ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബില്‍ നിന്നും ഒമര്‍ ലുലുവിനെ പുറത്താക്കിയിരിക്കുകയാണ്.

ഒമര്‍ലുലു വിവാദത്തിലേക്ക്

ആദ്യമൊരു സിനിമ സംവിധാനം ചെയ്തിരുന്നെങ്കിലും ചങ്ക്‌സ് എന്ന സിനിമയുടെ സംവിധായകന്‍ എന്ന പേരിലാണ് ഒമര്‍ ലുലു ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ ഡിവിഡി പുറത്ത് വന്നത് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട സംവിധായകന്‍ വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

അശ്ശീല കമന്റ്


ചങ്ക്‌സിന്റെ ഡിവിഡി ഡിസംബര്‍ 5 ന് പുറത്ത് വരുമെന്ന് പറഞ്ഞായിരുന്നു സംവിധായകന്‍ പോസ്റ്റിട്ടത്. പിന്നാലെ ഒരാള്‍ അതിന് കമന്റിട്ടു. ആ കമന്റിന് സപ്പോര്‍ട്ട് ചെയ്തായിരുന്നു പെണ്‍കുട്ടി കമന്റിട്ടത്. ശേഷം പെണ്‍കുട്ടിയോട് സംവിധായകന്‍ അശ്ശീലം കലര്‍ന്ന വാക്ക് പ്രയോഗിക്കുകയായിരുന്നു.

ഗ്രൂപ്പില്‍ നിന്നും പുറത്താക്കി

കമന്റിന്റെ പേരില്‍ വിവാദങ്ങളായതോടെ സംവിധായകനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയായിരുന്നു. അതിനിടെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകനും രംഗത്തെത്തിയിരിക്കുകയാണ്.

സംവിധാകന്‍ പറയുന്നതിങ്ങനെ..


താന്‍ എഫ്എഫ്‌സി ആണെന്നാണ് കരുതിയിരുന്നത്. ആ ഗ്രൂപ്പില്‍ പെണ്‍കുട്ടികളുടെ പേരില്‍ പല ഫേക്ക് ഐഡികളുണ്ടെന്നും അതില്‍ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കാറുണ്ടെന്നും അതിനാലാണ് അത്തരത്തില്‍ പറഞ്ഞതെന്നും പ്രശ്‌നം ഒഴിവാക്കണമെന്നും ഒമര്‍ ലുലു പറഞ്ഞിരിക്കുകയാണ്.

English summary
Omar Lulu expelled from cinema paradiso club for nasty comment Chunkzz

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X