»   » ജീവിതത്തിലാദ്യമായി മാഗസിന്‍ കവറില്‍ പ്രഭാസ്... കോട്ടും സ്യൂട്ടുമിട്ട് സ്‌റ്റൈലന്‍ ലുക്കില്‍ ബാഹുബലി!

ജീവിതത്തിലാദ്യമായി മാഗസിന്‍ കവറില്‍ പ്രഭാസ്... കോട്ടും സ്യൂട്ടുമിട്ട് സ്‌റ്റൈലന്‍ ലുക്കില്‍ ബാഹുബലി!

Posted By:
Subscribe to Filmibeat Malayalam

മുന്‍നിര താരങ്ങള്‍ക്കും സൗന്ദര്യമുള്ള നായികമാര്‍ക്കും കിട്ടുന്ന അവസരമാണ് മാഗസിന്‍ കവര്‍ ചിത്രം. ശരാശരി ഒരു നായകന് ഒരിക്കലും ജി ക്യു പോലൊരു മാഗസിന്റെ കവര്‍ ഫേസ് ആകാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ പ്രഭാസ് ഇതുവരെ ഒരു മാഗസിന്‍ കവറിലും മുഖം കാണിച്ചിട്ടില്ല.

ബ്രഹ്മാണ്ഡ വിജയമായ ബാഹുബലിയ്ക്ക് ശേഷം ഇതാ പ്രഭാസിന്റെ മുഖവും മാഗസിന്‍ കവറുകളില്‍ പ്രത്യക്ഷമാകുന്നു. ജിക്യു മാഗസിന് വേണ്ടിയാണ് പ്രഭാസ് കവര്‍ ഫേസ് ആയത്.

ചീത്ത സ്ത്രീകളെയും നല്ല പുരുഷന്മാരെയും കണ്ടിട്ടുണ്ട്.. തിരിച്ചും; സ്ത്രീ വിരുദ്ധതയെ കുറിച്ച് നിത്യ

പുതിയ ലുക്കില്‍

ത്രി പീസ് സ്യൂട്ടും ടൈയ്യും കെട്ടി പുതിയ ലുക്കിലാണ് ജിക്യു മാഗസിന്റെ കവറില്‍ ബാഹുബലി എത്തിയത്. ആ ഇരുത്തത്തിലും ഒരു രാജാവിന്റെ പ്രഭയുണ്ട് എന്ന് സആരാധകര്‍ പറയുന്നു.

ഫേസ്ബുക്കിലൂടെ

പ്രഭാസ് തന്നെയാണ് ജിക്യു മാഗസിന്റെ കവര്‍ ഫേസായ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പുതുവത്സരാശംസകള്‍ക്കൊപ്പം പോസ്റ്റ് ചെയ്ത ഫോട്ടോ നിമിഷം നേരം കൊണ്ട് ഫോട്ടോ വൈറലാകുകയും ചെയ്തു.

ന്യൂഇയര്‍ ആഘോഷം

ജിക്യു മാഗസിന്റെ ന്യൂഇയര്‍ സ്‌പെഷ്യല്‍ അഡിഷനിലാണ് പ്രഭാസിന്റെ ഫോട്ടോഷൂട്ട് ഉള്‍പ്പടെയുള്ള വിവരങ്ങളുള്ളത്. ഇതില്‍ പരം എന്ത് ന്യൂ ഇയര്‍ ഗിഫ്റ്റ് വേണം എന്നാണ് പ്രഭാസ് ആരാധകര്‍ ചോദിക്കുന്നത്.

സാഹോ തിരക്കില്‍

നിലവില്‍ സാഹോ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രഭാസ്. ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസ് ആദ്യമായി ചെയ്യുന്ന ചിത്രം എന്ന് പ്രത്യേകത സാഹോയ്ക്കുണ്ട്. ഹിന്ദിയിലും തെലുങ്കിലുമായിട്ടാണ് സിനിമ ഒരുക്കുന്നത്. ശ്രദ്ധ കപൂറാണ് നായിക.

English summary
OMG! Prabhas poses for a magazine for the very first time

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X