»   » റിമ കല്ലിങ്കല്‍ പെരുംമ്പാമ്പിനെ കഴുത്തിലണിഞ്ഞു!

റിമ കല്ലിങ്കല്‍ പെരുംമ്പാമ്പിനെ കഴുത്തിലണിഞ്ഞു!

Posted By:
Subscribe to Filmibeat Malayalam

എസ്‌കേപ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തില്‍ റിമ കല്ലിങ്കലിന് അഭിനയ സാധ്യത ഏറെയാണ്, സമ്മതിക്കുന്നു. പക്ഷെ ചിത്രീകരണത്തിനായി പെരുംമ്പാമ്പിനെയെടുത്ത് കഴുത്തിലിടുക എന്ന് പറയുമ്പോള്‍...സമ്മതിച്ചു പോകുന്നു, റിമ കല്ലിങ്കല്‍ എന്ത് സാഹസത്തിനും തയ്യാറാവുന്ന നടി തന്നെ.

രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന എസ്‌കേപ് ഫ്രം ഉഗാണ്ട പൂര്‍ണമായും ആഫ്രിക്കയില്‍ ചിത്രീകരിച്ച സിനിമയണ്. ചിത്രത്തിന്റെ ചിത്രീകരണത്തില്‍ ഒരു പാട്ട് രംഗത്താണ് റിമ പെരുംപാമ്പിനെ മാലയാക്കിയത്. 32 കിലോഗ്രാമാണത്രെ റിമ കഴുത്തില്‍ തൂക്കിയ പെരുംപാമ്പിന്റെ ഭാരം. മാനും സിംഹവുമെല്ലാം ചിത്രത്തില്‍ റിമയ്‌ക്കൊപ്പം അഭിയിച്ചു.

Rima Kallingal Holds A Python

'എന്റെ സുന്ദരി...' എന്ന് തുടങ്ങുന്ന ടൈറ്റില്‍ സോങിലൂടെയാണ് റിമ പാമ്പിനും മാനിനും സിംഹത്തിനമെല്ലാമൊപ്പം സ്‌ക്രീന്‍ പങ്കിട്ടത്. ഇവയ്‌ക്കൊന്നും പരിശീലനം നല്‍കാത്തതിനാല്‍ ചിത്രീകരണം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നത്രെ.. ജിറാഫിനൊപ്പമാണ് കൂടുതല്‍ സമയം ചിലവഴിച്ചത്. ജിറാഫിന് റിമ പുല്ലുകൊടുക്കുന്ന ഒരു രംഗമുണ്ടായിരുന്നു. എന്നാല്‍ കുറച്ചു നേരത്തേക്ക് റിമ വച്ചു നീട്ടിയ പുല്ല ജിറാഫ് കണ്ടഭാവം കാണിച്ചില്ല.

ഇത്തരത്തില്‍ സിനിമയ്ക്ക് പിന്നില്‍ ടീമിന്റെ വലിയൊരു പ്രയത്‌നം തന്നെയുണ്ട്. ഉഗാണ്ടയില്‍ ജീവിച്ച് ഒരു മലയളി കുടുംബത്തിന്റെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. ഉഗാണ്ടയില്‍ കുടുങ്ങി പോകുന്ന റിമയും കുടുംബവും നാട്ടിലെത്താന്‍ പെടുന്ന കഷ്ടപ്പാടുകളാണ് ആക്ഷന്‍ രംഗങ്ങളോടെ ദൃശ്യവത്കരിച്ചിരിക്കുന്നത്.

റിമയെ കൂടാതെ തമിഴ് നടന്‍ പാര്‍ത്ഥിപന്‍, മുകേഷ് വിജയ് ബാബു, ജോജോ മാള, ജോജു ഡോര്‍ജ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. എനിമി ഓഫ് ദ ഗേറ്റ്, ലാസ്റ്റ് കിങ് ഓഫ് സ്‌കോര്‍ട്ട്‌ലാന്റ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലഭിനയിച്ച മൈക്കിള്‍ വൊവോയ, മിസ് ഉഗാണ്ടയായ അനിറ്റ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

English summary
Rima Kallingal holds a python for her upcoming movie Escape From Uganda.
Please Wait while comments are loading...

Malayalam Photos

Go to : More Photos