»   » ജന്മത്ത് ബൈക്ക് വാങ്ങിച്ചു തരില്ല, കാശുണ്ടെങ്കില്‍ കാറു വാങ്ങിച്ചു തരാമെന്ന് ഡിക്യവിനോട് മമ്മൂട്ടി

ജന്മത്ത് ബൈക്ക് വാങ്ങിച്ചു തരില്ല, കാശുണ്ടെങ്കില്‍ കാറു വാങ്ങിച്ചു തരാമെന്ന് ഡിക്യവിനോട് മമ്മൂട്ടി

Posted By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രന്റെ യാതൊരുവിധ ജാഡയുമില്ലാതെയാണ് ഡിക്യു വെള്ളിത്തിരയിലേക്ക് എത്തിയത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും പിന്നീടാണ് ദുള്‍ഖറിലെ അഭിനയ പ്രതിഭയെ സംവിധായകര്‍ തിരിച്ചറിഞ്ഞതും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതും. വാഹനക്കമ്പം ഏറെയുള്ള അച്ഛനായ മമ്മൂട്ടി എന്തുകൊണ്ട് ദുല്‍ഖറിനെ ബൈക്ക് മോഹത്തില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതിന് പിന്നിലൊരു കാരണമുണ്ട്.

കുഞ്ഞുന്നാളിലേ അക്കാര്യം വാപ്പച്ചി പറഞ്ഞിരുന്നുവെന്ന് ദുല്‍ഖര്‍ ഓര്‍ത്തെടുക്കുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡിക്യു ഇക്കാര്യങ്ങള്‍ പങ്കുവെച്ചു. നിരത്തിലിറങ്ങുന്ന ലേറ്റസ്റ്റ് മോഡല്‍ കാറുകള്‍ സ്വന്തമാക്കാന്‍ ഏറെ ഇഷ്ടമുള്ള മമ്മൂട്ടി മകന്റെ ബൈക്ക് മോഹത്തിന് വിലങ്ങുതടിയായി നിന്നിരുന്നതിന് പിന്നിലെ കഥ അറിയാം.

ബൈക്കിന്റെ കാര്യം പറഞ്ഞ് വന്നേക്കരുത്

അഞ്ചെട്ട് വയസ്സുള്ളപ്പോള്‍ തന്നെ വാപ്പച്ചി പറഞ്ഞിരുന്നു. നീ വലുതാകുമ്പോള്‍ എന്റടുത്ത് ബൈക്കിന്റെ കാര്യം പറഞ്ഞ് വന്നേക്കരുതെന്ന്. കാശുണ്ടെങ്കില്‍ ഒരു കാര്‍ മേടിച്ചു തരാം. ബൈക്ക് ഈ ജന്‍മത്ത് മേടിച്ചു തരില്ല അതിനെക്കുറിച്ച് നീ ചിന്തിക്കുക പോലും വേണ്ടെന്ന് വാപ്പച്ചി പറയുമായിരുന്നെന്ന് ദുല്‍ക്കര്‍ പറഞ്ഞു.

ബൈക്കിനെക്കുറിച്ച് ചോദിക്കുമ്പോഴേ ടെന്‍ഷന്‍ ആവും

ബൈക്കിനെക്കുറിച്ച് ചോദിക്കുമ്പോഴേ ടെന്‍ഷന്‍ തുടങ്ങും നിനക്കെന്തിനാ ബൈക്ക് എന്നും ചോദിക്കും. എന്തുകൊണ്ടാണെന്ന് അറിയില്ല. എനിക്കാണേല്‍ കൂടുതല്‍ കാശൊന്നും തരാറുമില്ല. അതുകൊണ്ട് നോ ബൈക്ക്. അതായിരുന്നു അവസ്ഥയെന്ന് ഡിക്യു പറഞ്ഞു. വളരെ കൂളായാണ് പഴയ അനുഭവങ്ങള്‍ താരം ഓര്‍ത്തെടുത്തത്.

ജോമോന്റെ അച്ഛനും ഇതേ പോലെയാണ്

ബൈക്ക് മേടിച്ചുകൊടുക്കാന്‍ ജോമോന്റെ പിതാവായ വിന്‍സെന്റിനും താല്‍പര്യം ഇല്ലായിരുന്നു. എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ടെന്‍ഷനായിരുന്നു ഇതിന്റെ കാരണം. എന്നാല്‍ നിര്‍ബന്ധം സഹിക്കവയ്യാതെ ജോമോന് ബൈക്ക് വാങ്ങിക്കൊടുക്കാന്‍ പിതാവ് തീരുമാനിച്ചു.

ബൈക്കിന്റെ ബില്ല് കണ്ട് പകച്ചുപോയ അച്ഛന്‍

ബൈക്കിന്റെ വിലയെക്കുറിച്ച് വിന്‍സെന്റിന് അധികമൊന്നും ധാരണയില്ലായിരുന്നു. കൂടിപ്പോയാല്‍ അമ്പതിനായിരം രൂപയാകുമെന്നായിരുന്നു അയാള്‍ കരുതിയത്. എന്നാല്‍ 18 ലക്ഷം രൂപയുടെ ബില്ലാണ് അയാള്‍ക്ക് ലഭിച്ചത്. ഒരു ബൈക്കിന് 18 ലക്ഷം രൂപയോ എന്ന ചോദ്യം ഒന്നു കേള്‍ക്കേണ്ടത് തന്നെയാണ്.

ചില കാര്യങ്ങളില്‍ വാപ്പച്ചിയും വിന്‍സെന്റിനെപ്പോലെയാണ്

സത്യന്‍ അന്തിക്കാട് ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങളിലെ വിന്‍സെന്റുമായി ചില സാമ്യം തന്റെ വാപ്പച്ചിക്കുണ്ടെന്ന് ദുല്‍ഖര്‍. മുകേഷാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ അച്ഛനായി വേഷമിട്ടത്.

English summary
There are some similarity between Mammootty and Vincent said bu Dulquer Salman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam