Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
എൻ്റെ തെറ്റ് അതാണെന്ന് ഞാൻ മനസ്സിലാക്കുന്നു; സ്വന്തം സിനിമയെ ട്രോളിയവര്‍ക്ക് മറുപടി പറഞ്ഞ് ഒമർ ലുലു
പ്ലസ് ടു പിള്ളേരുടെ കഥ പറഞ്ഞ് ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് ഒരു അഡാറ് ലവ്. പുതുമുഖങ്ങളായ താരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം റിലീസിന് മുന്‍പ് തന്നെ ജനപ്രീതി നേടി എടുത്തിരുന്നു. സിനിമയില്‍ നിന്ന് പുറത്ത് വന്ന ആദ്യ ഗാനമായിരുന്നു റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചത്. വൈകാതെ സിനിമയും റിലീസിനെത്തി. എന്നാല്‍ പാട്ട് ഹിറ്റായത് പോലെ സിനിമയ്ക്ക് വിജയം നേടാന്‍ സാധിച്ചില്ല. ഇപ്പോഴിതാ ഒരു അഡാറ് ലവിനെ കുറിച്ച് വന്ന ട്രോള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു.
ആദ്യത്തെ പാട്ട് ഇറങ്ങിയപ്പോള്‍ ലോക നിലവാരത്തില്‍ എത്തുകയും രണ്ടാമത്തെ പാട്ട് ഇറങ്ങിയപ്പോള്‍ നിലവാരം പകുതിയായി കുറയുകയും അവസാനം സിനിമ ഇറങ്ങിയപ്പോള്‍ നിലവാരമേ ഇല്ലാതായി പോയ സിനിമ എന്നൊരു ട്രോളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്. സ്വന്തം സിനിമയെ വിമര്‍ശിച്ച് കൊണ്ടുള്ള ട്രോള്‍ പങ്കുവെച്ചാണ് സംവിധായകന് സിനിമയുടെ നിലാവാരം എങ്ങനെയാവണമെന്ന് ചോദിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ടുള്ള കമന്റുകളാണ് വരുന്നത്.

''ഒരു അടാര്‍ ലവ് ഇറങ്ങിയട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ട്രോളന്മാര് വിടാതെ ട്രെന്‍ഡിങ്ങ് ആക്കി നിര്‍ത്തുന്നതിന് നന്ദി പറയുന്നു. പിന്നെ +2 ലൈഫ് ഇവിടത്തെ ഓഡിയന്‍സിന് ഒട്ടും റിലേയ്റ്റ് ചെയാന്‍ പറ്റിയിലാ എന്നതാണ് കൂടുതല്‍ ട്രോളിലും നിറഞ്ഞു നിന്ന വിഷയം. BTSpw BLACK PINKpw Junk food' ഉം ഒക്കെ ഫോളോ ചെയ്ത് breakup is a wake up എന്ന് പറഞ്ഞ് നടക്കുന്നവരാ പുതിയ തലമുറ എന്ന് വിചാരിച്ചതാ എന്റെ തെറ്റ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

+2 ലൈഫ് എന്ന് പറഞ്ഞാല്‍ പണ്ടത്തെ പോലെ തന്നെ ഇപ്പോഴും സൈക്കിള്‍ ഒക്കെ ചവിട്ടി കുമാരേട്ടന്റെ കടയില്‍ നിന്ന് സര്‍ബത്തും പഫ്സും ഒക്കെ കടം വാങ്ങി കഴിച്ച് 50 പൈസ സി.ടിക്ക് തല്ല് കൂടുന്ന, എന്തിന് പ്രേമിക്കുന്ന പെണ്ണിനോട് ഒന്ന് മിണ്ടാന്‍ പോലും പേടിച്ച് നില്ക്കുന്ന ആണ്പിള്ളേര് തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് എനിക്ക് അറിയിലായിരുന്നു. മല്ലൂസ് എന്നോട് ക്ഷമിക്കൂ I am the Sorry Aliya Iam the Sorry?? മലയാളി പൊളിയാടാ... എന്നുമാണ് ഒമര്‍ ലുലു പറയുന്നത്. എന്നാല്‍ സംവിധായകന്റെ പോസ്റ്റിന് താഴെ വിമര്‍ശനങ്ങളുമായി നിരവധി പേരാണ് എത്തുന്നത്.

അതൊക്കെ കൊണ്ടാണല്ലോ പ്രേമം സില്മ ഹിറ്റായത് ഇക്കാ. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയ്ക്ക് എന്ത് കൊണ്ടാണ് ട്രോളുകള്‍ കിട്ടാത്തത്. സിനിമയുടെ കഥ പോരാ. ചളി ഡയലോഗുകളും ഡബിള്‍ മീനിങ്, ട്രോള്‍ കോമഡികള്‍ ഇതൊക്ക കൊണ്ടാണ് ഒരു അഡാറ് ലവ് ഇഷ്ടപ്പെടാത്തതെന്നാണ് ഒരു കൂട്ടര് പറയുന്നത്. മലയാളികള്‍ അല്ലെങ്കിലും മോഡേണ്‍ ലൈഫിനേക്കാള്‍ ഇഷ്ടപ്പെടുന്നത് ഇപ്പോഴും പഴയ ലൈഫാണ്. സൈക്കിള്‍ ചവിട്ടി സ്കൂളില്‍ പോകുന്നതും പാടത്തെ കലുങ്കിലിരുന്ന് വായിനോക്കുന്നതും ഗോപാലേട്ടന്റെ കടയിലെ സര്‍ബ്ബത്തും ഒക്കെ ആണ് കൂടുതല്‍ ഇഷ്ടം. പോട്ടെ.. ഇക്കാ വിട്ടുകളാ.. ഇക്കയെ അംഗീകരിക്കുന്ന ഒരു കാലം വരും.
Recommended Video

പടം മോശായാല്‍ ഓഡിയന്സിന്റെ നിലവാരം അളക്കാന്‍ വരരുത്. നിങ്ങള്‍ എടുത്ത് വെച്ചതില്‍ എന്താണ് കുഴപ്പം എന്ന് ആലോചിക്ക്. ഈ സിനിമയിലെ അഭിനയമൊക്കെ വളരെ മോശമായിരുന്നു. ഡയലോഗുകളില്‍ കൂടുതലും ഡബ്ബിള്‍ മീനിങ്ങ് ആണ്. സ്കൂള്‍ കുട്ടികളും ടീച്ചര്‍മാരുടെ വയറും നോക്കി നടക്കുന്നു. പുതിയ തലമുറ എന്ന് വിചാരിക്കരുത്. പടം കയ്യിന്ന് പോയാല്‍ അടുത്തത് ചെയ്ത് ഞെട്ടിക്കുകയാണ് വേണ്ടത്. അല്ലാതെ വിജയിച്ച പടങ്ങളെ (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ആണെന്ന് മനസിലായി) താഴ്ത്തികെട്ടി സംസാരിക്കുകയല്ല വേണ്ടതെന്നും ഒരാള്‍ ചൂണ്ടി കാണിക്കുന്നു.
ഈ സൈറ്റ് അടിയും ഉമ്മ വെക്കലും മാത്രമേ അതില്‍ ഉണ്ടായുള്ളൂ. അതിന് വേണ്ടി മാത്രം ഒരു സിനിമ പിടിച്ച പോലെ തോന്നി. പിന്നെ അതില്‍ എന്ത് തേങ്ങയാണ് പുതുമയുള്ളത്. ഇതൊക്ക കേരളത്തിലുള്ളവര്‍ക്ക് പുതുമയൊന്നും അല്ല. ഇതിലും ഗംഭീരമായി പ്ലസ്ടു ലൈഫ് ആഘോഷിച്ചവര്‍ ആണ് ഞങ്ങള്‍ എന്നുമൊക്കെയാണ് പ്രധാനമായും വരുന്ന കമന്റുകള്‍.
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്