twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പോലെയാകുമോ, ഇത്തവണത്തെ ഓണവും മമ്മൂട്ടിയ്ക്ക്

    |

    യുവതാരങ്ങള്‍ക്കൊപ്പം മത്സരിച്ച മമ്മൂട്ടിയെ ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡോ കനിഞ്ഞില്ല. അപ്പോഴിതാ വീണ്ടും ഈ ഓണക്കാലത്ത് മമ്മൂക്കാ യുവതാരങ്ങള്‍ക്കൊപ്പം മത്സരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍,പൃഥിരാജ് തുടങ്ങിയ യുവതാരങ്ങളുമായാണ് മമ്മൂക്ക മത്സരിക്കാന്‍ പോകുന്നത്.

    ഓണത്തിന് മമ്മൂട്ടി നായകനായി എത്തുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രം യുവനായകന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കുന്നത് ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മമ്മൂട്ടി അടക്കമുള്ള നടന്മാരെ പിന്തള്ളിയുള്ള യുവതാരങ്ങളുടെ മുന്നേറ്റമുണ്ടാക്കിയതുമാണ് പ്രേഷകരില്‍ കൂടുല്‍ ആകാംക്ഷ ഉളവാക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും യുവതാരങ്ങളും ഒരു വലിയ യുദ്ധം തന്നെയായിരിക്കും ഈ ഓണത്തിന് നടക്കാന്‍ പോകുന്നത്. തുടര്‍ന്ന് വായിക്കൂ.

    പോരിനിറങ്ങാന്‍ തയ്യാറായി മമ്മൂക്കയുടെ ഉട്ടോപ്യയിലെ രാജാവ്

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പോലെയാകുമോ, ഇത്തവണത്തെ ഓണവും മമ്മൂട്ടിയ്ക്ക്

    നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ കമലും ഒന്നിക്കുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. ടെലിവിഷന്‍ അവതാരക ജൂവല്‍ മേരിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത അച്ഛാദിന്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്.

    തകര്‍പ്പന്‍ ഗാനങ്ങളും, ട്വിസ്റ്റുമായി ചാക്കോച്ചന്‍

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പോലെയാകുമോ, ഇത്തവണത്തെ ഓണവും മമ്മൂട്ടിയ്ക്ക്

    കുഞ്ചാക്കോ ബാബനെ നായകനാക്കി തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജമ്‌ന പ്യാരി. മിസ് കേരള ഗായത്രി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ്, നീരജ് മാധവ് ജോയ് മാത്യൂ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മുരുഖപ്പ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റായിട്ടുമുണ്ട്.

    ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ പൃഥ്വിയും ഇന്ദ്രജിത്തും

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പോലെയാകുമോ, ഇത്തവണത്തെ ഓണവും മമ്മൂട്ടിയ്ക്ക്

    ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡബിള്‍ ബാരല്‍ അഥവ ഇരട്ട കുഴല്‍. പൃഥിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി എന്നിവര്‍ക്ക് പുറമേ തമിഴ് നടന്‍ ആര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉട്ടോപ്യയിലെ രാജാവിനൊപ്പമാണ് ഡബിള്‍ ബാരലും തിയറ്ററുതകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

    വിനീതിന്റെ കുഞ്ഞിരാമായണം

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പോലെയാകുമോ, ഇത്തവണത്തെ ഓണവും മമ്മൂട്ടിയ്ക്ക്

    നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞിരാമായണം. ശ്രീനിവാസനൊപ്പം സഹോദന്‍ ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ അജു വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പോസ്റ്ററും,ഗാനവും ഇതിനോടകം ഹിറ്റായി കഴിഞ്ഞു.

    English summary
    After the highly disappointing Ramzan season, Malayalam Cinema is all set to welcome the Onam season with huge hope. The industry will witness some prestigious projects hitting the theatres for Onam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X