»   » കെപിഎസി ലളിതയ്ക്ക് ജയറാമിന്റെ ഓണസമ്മാനം

കെപിഎസി ലളിതയ്ക്ക് ജയറാമിന്റെ ഓണസമ്മാനം

Posted By:
Subscribe to Filmibeat Malayalam

കൊല്ലം: ജയറാമിന്റെയും കെപിഎസി ലളിതയുടെയും സംവിധായകന്‍ കമലിന്റെയും ഇക്കൊല്ലത്തെ ഓണം കൊല്ലത്ത് 'നടന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. ഇതാദ്യമായാണ് മൂവരും ഒന്നിച്ച് ഒരു ഓണം ആഘോഷിക്കുന്നതെങ്കിലും കമലിന് അഞ്ചാം തവണയാണ് ഷൂട്ടിങ് ലൊക്കേഷന്‍ ഓണാഘോഷത്തിന് വേദിയാകുന്നത്.

കൊല്ലത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ നിന്നായിരുന്നു ഇവര്‍ക്കുള്ള ഓണസദ്യ. വിളമ്പാന്‍ നേരമായപ്പോള്‍ മുതിര്‍ന്ന നടിയുടെ ഒരു ജാഡയുമില്ലാതെ കെപിഎസി ലളിത തനി വീട്ടമ്മയായി. നിര്‍മ്മാതാവടക്കം ചിത്രവുമായി ബന്ധപ്പെട്ടവരെല്ലാം ഓണാഘോഷത്തില്‍ പങ്കെടുത്തു.

Onam celibration at Nadan location

ഓണസദ്യയ്ക്ക് ശേഷം ജയറാം കെപിഎസി ലളിതയ്ക്ക് ഓണക്കോടി സമ്മാനിച്ചു. ഇത് പൊന്നുപോലെ സൂക്ഷിക്കുമെന്നായി മലയാളത്തിന്റെ അമ്മനായിക.

ജയറാമിനെ നായകനാക്കി കമല്‍ ഒരുക്കുന്ന ഈ ചിത്രം ഒരു നാടക കലാകാരന്മാരുടെ കഥപറയുന്നതാണ്. സംവിധായകന്‍ കമലും അതിഥി വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ ഇവരെ കൂടാതെ രമ്യ നമ്പീശന്‍, സജിത മഠത്തില്‍, ശശി കലിംഗ, ജോയി മാത്യു തുടങ്ങിയവരും അഭിനയിക്കുന്നു.

English summary
Kamal's Nadan location celebrate onam, involved in Jayaram KPAC Lalitha and etc.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam