»   » 'ഞണ്ടുകളോട്' ഇഞ്ചോടിഞ്ച് പൊരുതി ഏട്ടന്റെ 'ഇടിക്കുള'! എട്ടന്‍ വീഴും? 'പുള്ളിക്കാരന്‍' കളത്തിലേ ഇല്ല..

'ഞണ്ടുകളോട്' ഇഞ്ചോടിഞ്ച് പൊരുതി ഏട്ടന്റെ 'ഇടിക്കുള'! എട്ടന്‍ വീഴും? 'പുള്ളിക്കാരന്‍' കളത്തിലേ ഇല്ല..

Posted By: Karthi
Subscribe to Filmibeat Malayalam

സൂപ്പര്‍ താര ചിത്രങ്ങള്‍ ഉള്‍പ്പെടെ നാല് മലയാള ചിത്രങ്ങളാണ് ഇക്കുറി ഓണക്കാലത്ത് കേരളത്തിലെ തിയറ്ററുകളിലെത്തിയത്. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം, പൃഥ്വിരാജിന്റെ ആദം ജോണ്‍, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവയാണവ. 

മമ്മൂട്ടിയല്ല പൃഥ്വിരാജാണ് 'ഗ്രേറ്റ് ഫാദര്‍'! സുപ്രിയ, പൃഥ്വി അത് തെളിയിച്ചു... അഭിമാനിക്കാം!!!

അവസരം കിട്ടാന്‍ കിടക്ക പങ്കിടണോ? ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ച് ദില്‍വാലേ നായിക...

ഏറക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങള്‍ ഓണത്തിന് ഒരുമിച്ച് തിയറ്ററില്‍ എത്തുന്നത്. എന്നാല്‍  സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് തിയറ്ററില്‍ നിന്നും സമ്മിശ്ര പ്രതികരണം ലഭിച്ചപ്പോള്‍ പൃഥ്വിരാജ്, നിവിന്‍ പോളി ചിത്രങ്ങള്‍ പ്രേക്ഷകരുടെ അഭിപ്രായം നേടി. സ്റ്റഡി കളക്ഷനുമായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ബോക്‌സ് ഓഫീസിലും സാന്നിദ്ധ്യമായി.

ബോക്‌സ് ഓഫീസില്‍ ഇടിക്കുള

ഓണച്ചിത്രങ്ങളിൽ ബോക്‌സ് ഓഫീസ് ആധിപത്യം മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിനാണ്. ആദ്യ ദിന കളക്ഷന്‍ മുതല്‍ മറ്റ് ചിത്രങ്ങളെ ഏറെ പിന്നിലാക്കിയായിരുന്നു മോഹന്‍ലാല്‍ ചിത്രത്തിന്റെ കുതിപ്പ്.

നിവിന്‍ പോളി രണ്ടാം സ്ഥാനത്ത്

കേരളത്തിലെ തിയറ്ററുകളില്‍ കളക്ഷനില്‍ തുടക്കം മുതലെ രണ്ടാം സ്ഥാനത്തുള്ളത് നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ്. സെപ്തംബര്‍ ഒന്നിന് റിലീസിനെത്തിയ ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ 500ല്‍ അധികം പ്രദര്‍ശനങ്ങള്‍ മാത്രമാണ് ലഭിച്ചത്.

പിന്നോട്ടടിച്ച് മമ്മൂട്ടി

മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ ഒരു പതിഞ്ഞ തുടക്കമായിരിന്നു ബോക്‌സ് ഓഫീസില്‍ കാഴ്ചവച്ചത്. എന്നാല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണം കൂടെ ലഭിക്കാന്‍ തുടങ്ങിയതോടെ ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് വന്‍ മുന്നേറ്റം നടത്താനായില്ല.

കേരളത്തില്‍ മുന്നില്‍ ഇടിക്കുള

കേരളത്തിന് പുറത്തും മികച്ച പ്രതികരണവും കളക്ഷനും നേടുന്ന വെളിപാടിന്റെ പുസ്തകം തന്നെയാണ് കേരള ഗ്രോസ് കളക്ഷനിലും മുന്നില്‍. 18 ദിവസം കൊണ്ട് 16.14 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത്.

തൊട്ട് പിന്നില്‍ നിവിന്‍ പോളി

പതിനേഴ് ദിവസത്തെ കേരള കളക്ഷന്‍ പുറത്ത് വന്നപ്പോള്‍ നിവിന്‍ പോളി ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 14.43 കോടിയാണ്. മൂന്നോട്ടുള്ള ദിവസങ്ങളില്‍ ചിത്രം മോഹന്‍ലാല്‍ ചിത്രത്തെ മറികടക്കുമെന്ന സൂചനയാണ് ചിത്രം നല്‍കുന്നത്.

സ്റ്റഡി കളക്ഷന്‍ നേടി മുന്നോട്ട്

മാസ് ഓപ്പണിംഗ് ആയിരുന്നില്ല ചിത്രത്തിനെങ്കിലും പ്രേക്ഷകരുടെ മികച്ച പ്രതികരണവും മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് ഗുണകരമായി. മറ്റ് ചിത്രങ്ങളും കളക്ഷനില്‍ വന്‍ ഇടിവുണ്ടാകുമ്പോഴും കാര്യമായ ഇടിവ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ഉണ്ടായിരുന്നില്ല.

അകലം കുറയുന്നു

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേല പത്ത് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം നേടിയത് 11.85 കോടിയായിരുന്നു. അതേസമയം വെളിപാടിന്റെ പുസ്തകം 11 ദിവസം കൊണ്ട് 15.3 കോടി നേടിയിരുന്നു. രണ്ട് ചിത്രങ്ങളും തമ്മിലുണ്ടായിരുന്ന നാല് കോടിയോളം രൂപയുടെ വ്യത്യാസം ഇപ്പോള്‍ ഒരു കോടിയിലേക്ക് എത്തിയിരിക്കുകയാണ്.

ഓണം നിവിനൊപ്പം

ഓണച്ചിത്രങ്ങളുടെ കളക്ഷന്‍ ഇതേ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ കേരള കളക്ഷനില്‍ മോഹന്‍ലാല്‍ ചിത്രത്തെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മറികടക്കും. ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷകാഭിപ്രായം വരും ദിവസങ്ങളിലെ കളക്ഷനിലും പ്രതിഫലിക്കും.

കളക്ഷന്‍ പൂര്‍ണമല്ല

നിവിന്‍ പോളി ആദ്യമായി സ്വതന്ത്ര നിര്‍മാതാവാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ തിയറ്റര്‍ കളക്ഷന്‍ ഇതുവരെ ഔദ്യോഗികമായി നിവിന്‍ പോളിയോ അണിയറ പ്രവര്‍ത്തകരോ പുറത്ത് വിട്ടിട്ടില്ല. മൊത്തം കളക്ഷനില്‍ ചിത്രം 20 കോടിക്കടുത്ത് നേടിയിരിക്കുമെന്നാണ് കണക്കാക്കുന്നത്.

പുതിയ റിലീസകള്‍ തിരിച്ചടി

ഓണക്കാലം കഴിഞ്ഞ് പൂജ റിലീസുകള്‍ക്ക് ഒരുങ്ങുകയാണ് ഒരു പിടി ചിത്രങ്ങള്‍. വെള്ളിയാഴ്ച്ച മൂന്ന് ചിത്രങ്ങളും പൂജ ദിവസങ്ങളില്‍ നാല് ചിത്രങ്ങളുമാണ് നിലവില്‍ റിലീസിനൊരുങ്ങുന്നത്. കളക്ഷന്‍ കുറഞ്ഞ ചിത്രങ്ങള്‍ തിയറ്റര്‍ വിടാന്‍ ഇതിലൂടെ നിര്‍ബന്ധിതരാകും.

English summary
Njandukalude Nattil Oridavela near to Velipadinte Pusthakam in Kerala box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X