»   » സമയമായി 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' ആഘോഷമാക്കാന്‍!!! നിവിന്‍ പോളിയുടെ ഓണച്ചിത്രം!!!

സമയമായി 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' ആഘോഷമാക്കാന്‍!!! നിവിന്‍ പോളിയുടെ ഓണച്ചിത്രം!!!

Posted By: Karthi
Subscribe to Filmibeat Malayalam

സഖാവിന് ശേഷം നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നിവിന്‍ പോളിയുടെ സുഹൃത്തും പ്രേമത്തിലെ അഭിനേതാവുമായിരുന്നു അല്‍ത്താഫ് സലിം ആണ്  ചിത്രം സംവിധാനം ചെയ്യുന്നത്. ജോര്‍ജ് കോരയും അല്‍ത്താഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്ന ചിത്രം ഓണത്തിന് തിയറ്ററിലെത്തും. നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. 

Njandukalude Naattil Oridavela

ഒരിടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ മലയാളത്തിലേക്ക് എത്തുന്നു എന്നതും ചിത്രത്തിന് പ്രത്യേകതയാണ്. ഒരു അഭിമുഖത്തില്‍ 'ആരാണ് നിവിന്‍ പോളി, എനിക്ക് അറിയില്ല' എന്ന് ശാന്തി കൃഷ്ണ പറഞ്ഞത് ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് നിവിന്‍ നിര്‍മിച്ച് നായകനാകുന്ന ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രമായി ശാന്തി കൃഷ്ണ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം നിവിന്‍ പോളി നിര്‍മിക്കുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. 2015 മെയ് മാസം പുറത്തിറങ്ങിയ പ്രേമത്തിന് പിന്നാലെ പ്രഖ്യാപിച്ച ചിത്രമായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.

Njandukalude Naattil Oridavela

ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇവരെ കൂടാതെ ലാല്‍, സിജു വില്‍സന്‍, ശ്രന്ദ, ദിലീഷ് പോത്തന്‍, കൃഷ്ണ ശങ്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. നിവിന്‍ നായകനാകുന്ന തമിഴ് ചിത്രം റിച്ചിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന പുതിയ റിലീസ്.

English summary
Nivin Pauly's Onam release Njandukalude Naattil Oridavela first look poster released. Premam fame Althaf Salim directing the movie and produced by Nivin Pauly. George Kora and Althaf Salim penned the script.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam