»   » ബോക്‌സോഫീസ് കലക്ഷന്‍: ഓണത്തല്ലില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെ, പകുതിയില്‍ പൃഥ്വി

ബോക്‌സോഫീസ് കലക്ഷന്‍: ഓണത്തല്ലില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെ, പകുതിയില്‍ പൃഥ്വി

By: Rohini
Subscribe to Filmibeat Malayalam

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകള്‍ വീണ്ടും സജീവമായി. ഓണത്തിന് മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റെയുമൊക്കെ ചിത്രങ്ങള്‍ക്കൊപ്പം തമിഴില്‍ നിന്ന് വിക്രമിന്റെ ഇരുമുഖനും എത്തി.

കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ഇവരെയെല്ലാം പിന്നിലാക്കി മോഹന്‍ലാല്‍ ചിത്രം മുന്നേറുകയാണ്. ലാലിന്റെ ഒപ്പത്തിനൊപ്പം റിലീസ് ചെയ്ത പൃഥ്വിയുടെ ഊഴം പകുതി ദൂരം പിന്നിട്ടതേയുള്ളൂ. കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ കാണാം.


മുന്നില്‍ മോഹന്‍ലാല്‍

ചെറിയ ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് ഒപ്പം. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. ഒമ്പത് ദിവസത്തെ കണക്കുകള്‍ വരുമ്പോള്‍ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 16.43 കോടിരൂപ നേടി.


പൃഥ്വിയുടെ ഊഴം

മോഹന്‍ലാലിന്റെ ഒപ്പത്തിനൊപ്പമാണ് പൃഥ്വിരാജ് നായകനായ ഊഴവും റിലീസ് ചെയ്തത്. ഒമ്പത് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ഊഴം കേരളത്തില്‍ നിന്നും നേടിയത് 8.18 കോടി രൂപയാണ്. മെമ്മറീസിന് ശേഷം ജീത്തു ജോസഫും പൃഥ്വിയും ഒന്നിച്ച ചിത്രമാണ് ഊഴം


വിക്രമിന്റെ ഇരുമുഖന്‍

മലയാളത്തില്‍ ഒപ്പവും ഊഴവും കുതിച്ചോടുമ്പോഴാണ് വിക്രമിന്റെ ഇരുമുഖനും എത്തിയത്. കേരളത്തില്‍ ഒമ്പത് ദിവസം പിന്നിടുന്ന ഇരുമുഖന്‍ 4.96 കോടി രൂപയാണ് നേടിയത്.


കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ

കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ (കെപിസിസി) എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിയ്ക്കുന്നത്. എന്നാല്‍ കലക്ഷന്റെ കാര്യത്തില്‍ കെപിസിസി പിന്നിലാണ്. ഏഴ് ദിവസം കൊണ്ട് ചിത്രം നേടിയത് 1.86 കോടി രൂപ മാത്രമാണ്


ദിലീപിന്റെ സെന്‍ട്രല്‍ ജയില്‍

വളരെ മോശം അഭിപ്രായമാണ് ലഭിയ്ക്കുന്നത് എങ്കിലും താരതമ്യേനെ ദിലീപ് നായകനായ വെല്‍കം ടു സെന്‍ട്രല്‍ ജയിലിന് മോശമല്ലാത്ത കലക്ഷന്‍ നേടുന്നുണ്ട്. ആറ് ദിവസം കൊണ്ട് ചിത്രം 5.83 കോടി രൂപ നേടി.
English summary
Onam Malayalam releases: Which movie will emerge victorious at Kerala box office?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam