വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍

By Lakshmi

ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന ചിത്രം ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് ഒരുങ്ങുന്നത്. ന്യൂജനറേഷന്‍ ചിത്രങ്ങൡലെ സ്ഥിരം സാന്നിധ്യമായ ശ്രീനാഥ് ഭാസി ആദ്യമായി നായകനാകുന്ന ചിത്രത്തില്‍ ജഗതിശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയാണ് നായികയായി എത്തുന്നത്.

നീലങ്കാവില്‍ ജോസഫ് കുര്യന്‍ എന്ന കഥാപാത്രമായി പ്രതാപ് പോത്തന്‍ എത്തുന്നുണ്ട് ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് പ്രതാപിന്റേത്. രണ്ട് മക്കളുള്ള ഭാര്യമരിച്ച കഥാപാത്രമാണ് ജോസഫ് കുര്യന്‍.

ഒരിക്കല്‍ ഒരു കള്ളന്‍ ജോസഫിന്റെ വീട്ടിലെത്തുന്നതോടെയാണ് പലകാര്യങ്ങളും സംഭവിയ്ക്കുന്നത്. ഒരു പ്രത്യേക ലക്ഷ്യവുമായിട്ടാണ് കള്ളന്‍ ജോസഫിന്റെ വീട്ടിലെത്തുന്നത്. കള്ളനും ജോസഫിനും ഇടയില്‍ നടക്കുന്ന കാര്യങ്ങളാണ്ചിത്രത്തെ മുന്നോട്ട് നയിയ്ക്കുക.

കള്ളന്‍ ഹരിയായി ശ്രീനാഥ് ഭാസി

വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ വില്ലന്‍

പ്രണയമെന്ന ചിത്രം മുതല്‍ ശ്രീനാഥിന്റെ സാന്നിധ്യം മലയാലത്തിലുണ്ട്. പലചിത്രങ്ങളിലും രസകരമായ റോളുകള്‍ ചെയ്ത ശ്രീനാഥ് ഈ ചിത്രത്തില്‍ എത്തുന്നത് കള്ളന്‍ ഹരിയായിട്ടാണ്.

പിശുക്കനായ ജോസഫ് കുര്യന്‍

വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ വില്ലന്‍

തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രതാപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. പിശുക്കനായ ഒരു വൃദ്ധന്റെ വേഷമാണ് പ്രതാപ് പോത്തന്റേത്.

വിനീതയായി ശ്രീലക്ഷ്മി

വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ വില്ലന്‍

ശ്രീലക്ഷ്മിയുടെ അരങ്ങേറ്റ ചിത്രമാണിത്. ജോസഫ് കുര്യന്റെ വീട്ടിലെ വേലക്കാരി വനീതയുടെ റോളിലാണ് ശ്രീലക്ഷ്മിയെത്തുന്നത്. മികച്ചൊരു കഥാപാത്രമാണിതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

കലവൂര്‍ ശ്രീകുമാറിന്റെ രചന

വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ വില്ലന്‍

കലവൂര്‍ ശ്രീകുമാറാണ് ചിത്രത്തിന് തരക്കഥയെഴുതിയിരിക്കുന്നത്.

മറ്റ് താരങ്ങള്‍

വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ വില്ലന്‍

ടിനി ടോം, കലാഭവന്‍ ഷാജോണ്‍, ശ്രീകുമാര്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

നര്‍മ്മത്തില്‍ ചാലിച്ച കഥ

വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ വില്ലന്‍

മനോഹരമായ ഒരു നര്‍മ്മ കഥയാണ് വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന ചിത്രമെന്ന് സംവിധായകന്‍ പറയുന്നു.

പ്രധാന ലൊക്കേഷന്‍ കണ്ണൂര്‍

വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ വില്ലന്‍

കണ്ണൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രീകരണം പുരോഗമിക്കുകയാണ്.


More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X