twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിതരണക്കാര്‍ പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്നു

    By നിര്‍മല്‍
    |

    മലയാള സിനിമയില്‍ ഇത്രയധികം വിജയങ്ങള്‍ ഒന്നിച്ചെത്തിയ കാലം അടുത്തെങ്ങും വേറെയുണ്ടായില്ല. 2012ല്‍ റിലീസ് ചെയ്ത അന്‍പതു ചിത്രങ്ങളില്‍ പത്തിലേറെയെണ്ണം നിര്‍മാതാക്കള്‍ക്ക് വന്‍ സാമ്പത്തിക ലാഭമുണ്ടാക്കികൊടുത്തു. എന്നാല്‍ ഇത്രയും അനുകൂലമായൊരു സാഹചര്യം തകര്‍ക്കാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ആഴ്ചയില്‍ ഒരു മലയാള ചിത്രം മാത്രമേ റിലീസ് ചെയ്യാന്‍ പറ്റൂ എന്ന ചലച്ചിത്ര വിതരണക്കാരുടെ തീരുമാനം അത്തരത്തിലൊന്നാണ്.

    Malyalam movies

    എന്നാല്‍ ഇതിനെ അവഗണിച്ചുകൊണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കൊണ്ട് മൂന്നു ചിത്രങ്ങളാണ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍ നായകനായ സ്പിരിറ്റ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, റഹ്മാന്‍ എന്നിങ്ങനെ വന്‍താരനിരയുള്ള ബാച്ചിലര്‍ പാര്‍ട്ടി, ശാരദയുടെ കലികാലം എന്നിവയാണ് ഇപ്പോള്‍ തിയറ്ററില്‍ എത്തിയത്. ഇതില്‍ ലാല്‍ ചിത്രം വ്യാഴാഴ്ച തിയറ്ററിലെത്തി. വിതരണക്കാരുടെ തീരുമാനം അംഗീകരിക്കില്ലെന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനം. ഫലത്തില്‍ നല്ലൊരന്തരീക്ഷം എല്ലാവരും കളഞ്ഞുകുളിക്കും. ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്യഭാഷാചിത്രങ്ങള്‍ റിലീസ് ചെയ്ത് ലാഭം കൊയ്യും. വിതരണക്കാരുടെ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങുമെന്നാണ് എക്‌സിബിറ്റേഴ്‌സ് പറയുന്നത്. കേരളത്തില്‍ സമരം എന്നു പറയുമ്പോള്‍ തിയറ്റര്‍ അടച്ചിടുകയാണല്ലോ. എന്തായാലും നഷ്ടം മലയാള സിനിമയ്ക്കു മാത്രം.

    നല്ല കഥയുണ്ടെങ്കില്‍ ഏതു ചിത്രവും വിജയിക്കുമെന്നതാണ് ഇപ്പോള്‍ മലയാളത്തിലെ സാഹചര്യം. സൂപ്പര്‍സ്റ്റാറുകളുടെ ഏതു നാലാംകിട ചിത്രമായാലും പ്രേക്ഷകര്‍ കണ്ടുകൊള്ളുമെന്ന തെറ്റിദ്ധാരണയും ബോക്‌സ്ഓഫിസില്‍ തകര്‍ന്നു തരിപ്പണമായി. താരങ്ങളല്ല, കഥയാണ് വലുതെന്നാണ് 2012 നല്‍കിയ പാഠം. ഈ അടുത്തകാലത്ത്, ഓര്‍ഡിനറി, മല്ലുസിംഗ്, ഡയമണ്ട് നെക്ലേസ്, സെക്കന്‍ഡ് ഷോ,22 എഫ്‌കെ എന്നിങ്ങനെയുള്ള ചിത്രമൊക്കെ വിജയിച്ചത് താരശോഭകൊണ്ടായിരുന്നില്ല. ജനം വീണ്ടും തിയറ്ററില്‍ കുടുംബസമേതം എത്താന്‍ തുടങ്ങിയത് അടുത്തകാലത്താണ്. ഈ ശ്രേണിയില്‍പ്പെട്ട ധാരാളം ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അവയുടെയെല്ലാം വിജയത്തെ ബാധിക്കുന്നതാണ് വിതരണക്കാരുടെ പുതിയ തീരുമാനം. മധ്യവേനല്‍അവധിക്ക് ഒന്നിച്ചിറങ്ങിയ ചിത്രങ്ങളില്‍ മിക്കതും വിജയം നേടുകയും ചെയ്തു. ഒന്നിച്ചു റിലീസ് ചെയ്യുന്നതുകൊണ്ട് തിയറ്ററുകളില്‍ മത്സരം ഉണ്ടാകുകയേയുള്ളൂ. അത് സിനിയ്ക്കു തന്നെയാണ് ഗുണം ചെയ്യുക.

    സംസ്ഥാനത്ത് ആകെ 315 റിലസീങ് തിയറ്റാണുള്ളത്. വിതരണക്കാരുടെ പുതിയ തീരുമാനപ്രകാരം ആഴ്ചയില്‍ 73 തിയറ്ററില്‍ മാത്രമേ പുതിയ മലയാള സിനിമ കളിക്കാന്‍ പറ്റൂ. ബാക്കിയെല്ലാ സ്ഥലത്തും അന്യഭാഷാ ചിത്രങ്ങള്‍ കയ്യടക്കും. ആകെയുള്ള റിലീസിങ് തിയറ്ററിന്റെ നാലിലൊന്നു സ്ഥലത്തുപോലും മലയാള സിനിമ എത്തില്ല. അതേസമയം അന്യഭാഷാ ചിത്രങ്ങള്‍ എത്രവേണമെങ്കിലും റിലീസ് ചെയ്യാം. പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനു മുന്‍പ് വിതരണക്കാരുടെ സംഘടനയില്‍ നിന്ന് അനുമതി വാങ്ങണമെന്നും അവരുടെ തീരുമാനത്തിലുണ്ട്.

    എന്നാല്‍ പുതിയ ചിത്രങ്ങളായ സ്പിരിറ്റ്, ബാച്ചിലര്‍ പാര്‍ട്ടി എന്നിവ 73തിയറ്റര്‍ എന്ന ബാരിക്കേഡ് തകര്‍ത്തെറിഞ്ഞു.113 സ്ഥലത്ത് സ്പിരിറ്റും 111 സ്ഥലത്ത് ബാച്ചിലര്‍ പാര്‍ട്ടിയും റിലീസ് ചെയ്തു. ഇതില്‍ കുറച്ചു തിയറ്ററില്‍ ബാംഗ്ലൂരും മുംബൈയിലുമാണ്. മണ്‍സൂണ്‍ അടുത്തതോടെ തിയറ്ററില്‍ നിന്ന് ജനം പിന്‍വലിയുന്ന സാഹചര്യമാണ്. എന്നാല്‍ ലാല്‍ചിത്രവും യുവതാരങ്ങളുടെ ചിത്രവും തമ്മിലുള്ള മത്സരം എത്തിയതോടെ മഴക്കാലമെന്ന ചിന്തയൊന്നും പ്രേക്ഷകര്‍ക്കല്ലാതെയായി. മോഹന്‍ലാലും രഞ്ജിത്തും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നുവെന്നതും ലാല്‍ ആദ്യമായി ന്യൂജനറേഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതും സ്പിരിറ്റിനു അനുകൂല സാഹചര്യമൊരുക്കി. അതേസമയം ബാച്ചിലര്‍ പാര്‍ട്ടിയില്‍ വന്‍താര നിര തന്നെയുണ്ട്.

    രമ്യ നമ്പീശന്റെ ബല്ലി ഡാന്‍സും പത്മപ്രിയയുടെ ഐറ്റം ഡാന്‍സും സോഷ്യല്‍മീഡിയയില്‍ വന്‍പ്രചാരം നേടിയതും ചിത്രത്തിന് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ജനം തിയറ്ററില്‍ നിന്ന് അകലുന്ന സാഹചര്യത്തില്‍ പലതരത്തിലുള്ള പ്രചാരണവേലകൊണ്ടാണ് വീണ്ടും അവരെ തിരികെ കൊണ്ടാന്‍ ശ്രമിക്കുന്നത്. ഈ ശ്രമത്തെയെല്ലാം തകര്‍ക്കാനുള്ള ശ്രമമാണ് ആഴ്ചയില്‍ ഒരു മലയാള ചിത്രം എന്ന തീരുമാനം. മുന്‍പ് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒന്നിച്ചു റിലീസ് ചെയ്യുമ്പോള്‍ തിയറ്ററുകളില്‍ ഉല്‍സവപ്രതീതിയാണുണ്ടാകാറുള്ളത്. ഇപ്പോള്‍ മമ്മൂട്ടി-ലാല്‍ എന്നതിനു പകരം രണ്ടു നല്ല സിനിമകള്‍ തമ്മിലുള്ള മല്‍സരം എന്നായിട്ടുണ്ട്. പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലാനുള്ള ശ്രമമാണെന്നതില്‍ സംശയമൊന്നുമില്ല.

    English summary
    The one film per week move by the Kerala Film Producers and Distributors was part of the conspiracy to scuttle the new trend in malayalam film industry. May superstars were behind the rule.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X