»   » സാമ്രാജ്യം 2- രഹസ്യമറിയുന്നത് ഒരേയൊരാള്‍ക്ക്...

സാമ്രാജ്യം 2- രഹസ്യമറിയുന്നത് ഒരേയൊരാള്‍ക്ക്...

Posted By:
Subscribe to Filmibeat Malayalam

ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അലക്‌സാണ്ടറുടെ പുത്രന്‍ എവിടെയാണ്? അതറിയാവുന്നത് ഒരാള്‍ക്ക് മാത്രം... അലക്‌സാണ്ടറുടെ വലംകൈയ്യായിരുന്ന ഖാദിര്‍ ഹസ്സനാണ് അലക്‌സാണ്ടറുടെ പുത്രന്‍ ഇപ്പോള്‍ എവിടെയാണെന്നും ആരെന്നുംഅറിയാവുന്ന ഒരേയൊരാള്‍.

1990ല്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യത്തിന്റെ തുടര്‍ച്ചയായാണ് കോളിവുഡ് ഹിറ്റ്‌മേക്കര്‍ പേരരശ് സണ്‍ ഓഫ് അലക്‌സാണ്ടര്‍ ഒരുക്കുന്നത്. മമ്മൂട്ടി തകര്‍ത്തഭിനയിച്ച അലക്‌സാണ്ടറുടെ മകന്റെ കഥയാണ് പേരരശു പറയുന്നത്. പിതാവിനെ വധിച്ചവരോടുള്ള പക വീട്ടുകയാണ് അലക്‌സാണ്ടറുടെ മകനായ വിഷ്ണുവിന്റെ ദൗത്യം. അലക്‌സാണ്ടറുടെ സന്തതസഹചാരിയായിരുന്ന ഖാദര്‍ഹസ്സനാണ് വിഷ്ണു ഇപ്പോഴെവിടെയാണെന്ന് അറിയുന്ന ഒരേയൊരാള്‍.

സാമ്രാജ്യം 2- രഹസ്യമറിയുന്നത് ഒരേയൊരാള്‍ക്ക്...

1990ല്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യത്തിന്റെ തുടര്‍ച്ചയായാണ് കോളിവുഡ് ഹിറ്റ്‌മേക്കര്‍ പേരരശ് സണ്‍ ഓഫ് അലക്‌സാണ്ടര്‍ ഒരുക്കുന്നത്. മമ്മൂട്ടി തകര്‍ത്തഭിനയിച്ച അലക്‌സാണ്ടറുടെ മകന്റെ കഥയാണ് പേരരശു പറയുന്നത്. പിതാവിനെ വധിച്ചവരോടുള്ള പക വീട്ടുകയാണ് അലക്‌സാണ്ടറുടെ മകനായ വിഷ്ണുവിന്റെ ദൗത്യം. അലക്‌സാണ്ടറുടെ സന്തതസഹചാരിയായിരുന്ന ഖാദര്‍ഹസ്സനാണ് വിഷ്ണു ഇപ്പോഴെവിടെയാണെന്ന് അറിയുന്ന ഒരേയൊരാള്‍. വിജയരാഘവനാണ് ഖാദര്‍ ഹസ്സനെ അന്ന് അവതരിപ്പിച്ചത്.

സാമ്രാജ്യം 2- രഹസ്യം വെളിപ്പെടുന്നു

പിതാവിന്റെ കല്ലറയില്‍ പൂച്ചെണ്ടുകളര്‍പ്പിച്ച് മടങ്ങിവരുന്ന മകന്‍ വിഷ്ണുവിനെ കാറിലേക്ക് ആനയിക്കുന്ന രംഗത്തോടെയാണ് സാമ്രാജ്യം അവസാനിയ്ക്കുന്നത്. രണ്ടാംഭാഗത്തിന്റെ തുടക്കവും ഇവിടെ നിന്ന് തന്നെ. ഒക്ടോബര്‍ അഞ്ചിന് ദുബയിലെ സപ്തനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ സ്‌റ്റൈലിഷായി തന്നെയാണ് അലക്‌സാണ്ടറുടെ പുത്രനെ ഖാദര്‍ ഹസ്സന് ലോകത്തിന് പരിചയപ്പെടുത്തുക..

സാമ്രാജ്യം 2 - രഹസ്യം വെളിപ്പെടുന്നു

ലക്ഷ്വറി കാറില്‍ നിന്നും ഇറങ്ങി വരുന്ന ഖാദിര്‍ ഹസ്സന്‍ കാറിന്റെ ബാക്ക് ഡോര്‍ തുറക്കുന്നതോടെ അലക്‌സാണ്ടറുടെ പുത്രന്റെ പുതിയ മുഖം ലോകത്തിന് മുന്നില്‍ വെളിവാകും. ഈ രീതിയിലാണ് സണ്‍ ഓഫ് അലക്സാണ്ടറുടെ ലോഞ്ചിങ് പ്ളാന്‍ ചെയ്തിരിയ്ക്കുന്നത്.

സാമ്രാജ്യം 2- രഹസ്യം വെളിപ്പെടുന്നു!!

അലക്‌സാണ്ടറുടെ പുത്രനാരെന്ന ചോദ്യം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചൂടന്‍ ചര്‍ച്ചയാണിപ്പോള്‍. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എന്നിവരില്‍ തുടങ്ങി ആര്യയിലും അല്ലു അര്‍ജ്ജുനിലും വരെ എത്തിനില്‍ക്കുന്നു അഭ്യൂഹങ്ങള്‍. ചിത്രത്തിന്റെ അണിയറക്കാര്‍ ലക്ഷ്യമിട്ട പ്രീപബ്ലിസിറ്റി പ്രോഗ്രാം ലക്ഷ്യം കണ്ടുവെന്നാണ് ഇത് കാണിയ്ക്കുന്നത്. ഒറ്റദിവസം കൊണ്ട് ആയിരത്തോളം കമന്റുകളാണ് ഇത് സംബന്ധിച്ച് സിനിമയുടെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. എന്തായാലും കാത്തിരിപ്പ് തീരുകയാണ്, അലക്‌സാണ്ടറുടെ പുത്രനാരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി...

സാമ്രാജ്യം 2- രഹസ്യം വെളിപ്പെടുന്നു

മോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാവുമെന്ന് കരുതപ്പെടുന്ന സണ്‍ ഓഫ് അലക്‌സാണ്ടറുടെ ലോഞ്ചിങിന് മാത്രമായി ചെലവഴിയ്ക്കുന്ന ഒരു കോടിയോളം രൂപയാണെന്നാണ് പുതിയ ഹോട്ട് ന്യൂസ്. സിനിമയുടെ ബജറ്റ് 12 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Talk about a bombastic start for a movie! The launch event of the sequel of Samrajyam titled 'Son of Alexander' in Dubai is said to be one of the most extravagant affairs that Mollywood has ever witnessed

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam