»   » 'എല്ലാം എന്റെ നിയന്ത്രണത്തില്‍ നിന്ന് പോയി, ആരെയും കാണാതെ ഒന്നര വര്‍ഷം ഞാന്‍ ഒറ്റയ്ക്കായിരുന്നു'

'എല്ലാം എന്റെ നിയന്ത്രണത്തില്‍ നിന്ന് പോയി, ആരെയും കാണാതെ ഒന്നര വര്‍ഷം ഞാന്‍ ഒറ്റയ്ക്കായിരുന്നു'

Posted By: Rohini
Subscribe to Filmibeat Malayalam

കരുമാടിക്കുട്ടന്റെ സ്വന്തം നന്ദിനിക്കുട്ടി... അതെ തമിഴ് സിനിമയിലെ കൗസല്യയെ മലയാളികള്‍ വിളിച്ചത് നന്ദിനി എന്നാണ്. കരുമാടിക്കുട്ടന്‍ മാത്രമല്ല, അയാള്‍ കഥ എഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്പുരാന്‍, സുന്ദരപുരുഷന്‍ തുടങ്ങി ഒത്തിരി ചിത്രങ്ങളിലൂടെ മലയാളത്തിലെത്തിയിട്ടുണ്ട് കൗസല്യ എന്ന നന്ദിനി.

ആ പ്രതീക്ഷ തെറ്റി; പിന്നെ ഒരിക്കലും ഐവി ശശി മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്തില്ല!!

എന്നാല്‍ കുറച്ചുകാലമായി സിനിമാ ലോകത്ത് നിന്നൊക്കെ അകലം പാലിച്ചിരിയ്ക്കുകയായിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തുകൊണ്ട് മലയാള സിനിമയില്‍ തിരിച്ചെത്തിയ നന്ദിനി ജീവിതത്തില്‍ നേരിട്ട ചില പ്രശ്‌നങ്ങളെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി

ശാരീരികാസുഖം

ഇടയ്ക്ക് ആരോഗ്യ നില പ്രശ്‌നമായി. ശരീരഭാരം 105 കിലോ കൂടി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ആ ദിവസങ്ങള്‍ എന്ന് നന്ദിനി പറയുന്നു.

ഓട്ടത്തിനിടയില്‍ ശ്രദ്ധിച്ചില്ല

നാല് ഭാഷയില്‍ ഒരേ സമയം ഓടി നടന്ന് അഭിനയിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ആ ഓട്ടത്തിനിയ്ക്ക് ശരീരത്തെ കുറിച്ച് ചിന്തിച്ചില്ല. ഒട്ടും ആരോഗ്യമില്ലാത്ത ഭക്ഷണ രീതികളും വ്യായാമം ഇല്ലായ്മയും. ഒന്നും ഞാന്‍ ശ്രദ്ധിച്ചില്ല. എണ്ണയില്‍ വറുത്തതും പൊരിച്ചതുമൊക്കെ കഴിച്ചു.

ഗ്ലൂക്കോസ് കഴിക്കാന്‍ തുടങ്ങി

യാത്രയില്‍ വിശപ്പറിയാതിരിക്കാന്‍ ഞാന്‍ ഗ്ലൂക്കോസ് കഴിക്കാന്‍ തുടങ്ങി. ആദ്യം ഒന്നും രണ്ടും പാക്കറ്റുകളായിരുന്നു. പിന്നെ അതിന്റെ എണ്ണം കൂടി. വിശക്കുമ്പോള്‍ ഭക്ഷണത്തിന് പകരം ഗ്ലൂക്കോസായി. അത് ശരീരത്തെ ബാധിച്ചു.

ഡിപ്രഷന്‍ വന്നു..

ഹോര്‍മോണില്‍ വ്യത്യാസമുണ്ടായി. തടി കൂടാന്‍ തുടങ്ങി. പോരെങ്കില്‍ ഡിപ്രഷനും. എല്ലാം കൂടെ വലിയ പ്രശ്‌നമായി. എല്ലാം എന്റെ നിയന്ത്രണത്തില്‍ നിന്നുെ വിട്ടുപോയിരുന്നു.. അതോടെ ഞാന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങി

ഒറ്റയ്ക്കായി

ഒന്നര വര്‍ഷം ഞാന്‍ ഒറ്റയ്ക്കായിരുന്നു. പുറത്തേക്കിറങ്ങിയില്ല. ഒരുപാട് പേര്‍ വിളിച്ചിരുന്ന എന്റെ ഫോണ്‍ പെട്ടന്ന് നിശബ്ദമായി. എല്ലാവരും എന്നെ മറന്നത് പോലെ. ഞാന്‍ സിനിമകള്‍ കാണുന്നത് പോലും നിര്‍ത്തി. ഞാന്‍ അഭിനയിച്ച സിനിമകള്‍ വരുമ്പോള്‍ പോലും ടിവി ഓഫ് ചെയ്യും - നന്ദിനി പറഞ്ഞു.

English summary
One and half year i was alone says Nandini

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam