»   » അഞ്ച് സുന്ദരിമാര്‍ക്ക് ഒരാണ്‍തരി മാത്രം

അഞ്ച് സുന്ദരിമാര്‍ക്ക് ഒരാണ്‍തരി മാത്രം

Posted By:
Subscribe to Filmibeat Malayalam

നവാഗതസംവിധായകരുടെ തള്ളികയറ്റത്തോടൊപ്പം പുതുമുഖനായികമാരും സിനിമയിലെ പധാന ആകര്‍ഷണമായി തുടങ്ങിയിരിക്കുന്നു. നായികമാര്‍ കൂടുതലുള്ള സിനിമകളാണ് പുതിയ ട്രെന്‍ഡ്. നായകന്‍മാരുടെ ടീം സിനിമകള്‍ വിജയം കണ്ടുതുടങ്ങിയതിലൂടെ നായികമാര്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമകളും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു.

മലയാളസിനിമയിലെ പാരമ്പര്യമുള്ള നിര്‍മ്മാതാവായ രാജുമല്ല്യത്തിന്റെ രാഗം മൂവീസാണ് നായികപ്രാധാന്യമുള്ള ചിത്രം നിര്‍മ്മിക്കുന്നത്. രാകേഷ് ഗോപന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഒരേ ഒരു പുരുഷകഥാപാത്രമേയുള്ളൂ എന്നതാണ് പത്യേകത.

പുരുഷകേന്ദ്രീകൃത സിനിമ എന്ന ആരോപണത്തില്‍ നിന്നും മലയാളസിനിമ പുറത്തുകടക്കാന്‍ വെമ്പുകയാണ്. പോയ വര്‍ഷത്തെ ശ്രദ്ധിക്കപ്പെട്ട നായികമാരായ ശ്വേത മേനോന്‍, മേഘ്‌നരാജ്, ഗൗതമിനായര്‍, എന്നിവര്‍ക്കൊപ്പം ഭാമയും അപര്‍ണ്ണനായരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

മലയാളത്തിലെ വ്യത്യസ്തതയാര്‍ന്ന ചിത്രങ്ങളിലൂടെ പേരെടുത്ത നിര്‍മ്മാതാവാണ് മല്ല്യത്ത്. മോഹന്‍ലാല്‍ ചിത്രങ്ങളായ ശ്രീകൃഷ്ണപരുന്ത്, നമുക്കുപാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, ഭ്രമരം എന്നീ ചിത്രങ്ങള്‍ ഓരോകാലത്തും മലയാളസിനിമയില്‍ അടയാളപ്പെടുത്തപ്പെട്ടസിനിമകളാണ്.

രാഗം മൂവീസിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായിരുന്ന അരുണ്‍കുമാറിന്റെ ഈ അടുത്തകാലത്ത് കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഇടംപിടിച്ചിരുന്നു. സ്ത്രീ പക്ഷസിനിമകള്‍ക്കും സ്ത്രീകഥാപാത്രങ്ങള്‍ക്കും ഏറെ പ്രധാന്യമുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ വരും നാളുകളില്‍ സജീവമാവുകയാണ്.

പ്രമേയവും പരിചരണരീതിയും കൊണ്ട് സിനിമകള്‍ ജനശ്രദ്ധപിടിച്ചുപറ്റുമ്പോള്‍ കാലങ്ങളായി നിലനിന്ന താരനായക സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതപ്പെടുകയാണ്. സിനിമകളുടെ എണ്ണം കൊണ്ടും പ്രമേയങ്ങളുടെ വ്യത്യസ്തതകൊണ്ടും പിന്നിട്ട വര്‍ഷം സംഭവിച്ച കാര്യങ്ങള്‍ ഇത് തെളിയിക്കുന്നു.

കഥാപാത്രങ്ങളുടെ മുഖഛായ മാറികൊണ്ടിരിക്കുന്നത് മലയാളസിനിമയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. ഒപ്പം കഴിവുളള പുതുമുഖങ്ങള്‍ക്ക് മികച്ച അവസരങ്ങളും നേടാനാവും. ആറ് നായികമാരുള്ള ആസ്‌ക് എന്ന ചിത്രവും ഒരുങ്ങുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam