»   » ഒരു ലൊക്കേഷനില്‍ ഷൂട്ട് ചെയ്യുന്നത് രണ്ടു സിനിമകള്‍, ഹണിബീ2 ലെ രഹസ്യം പുറത്തായി

ഒരു ലൊക്കേഷനില്‍ ഷൂട്ട് ചെയ്യുന്നത് രണ്ടു സിനിമകള്‍, ഹണിബീ2 ലെ രഹസ്യം പുറത്തായി

Posted By: Nihara
Subscribe to Filmibeat Malayalam

അഭിനേതാവിനുമപ്പുറം മറ്റു റോളുകളിലും സജീവമായ താരമാണ് ലാല്‍. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ റോളിലും തിളങ്ങിയ താരമാണ് ലാല്‍. തിരക്ക് കൂടിയപ്പോള്‍ തന്റെ നിര്‍മ്മാണ കമ്പനിയായ ലാല്‍ക്രിയേഷന്‍സിന് ഇടവേള നല്‍കി അഭിനയത്തില്‍ സജീവമായി.

ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ വീണ്ടു നിര്‍മ്മാതാവായി എത്തുകയാണ്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണിബീ2 നിര്‍മ്മിക്കുന്നത് ലാലാണ്. മകന്റെ ചിത്രം നിര്‍മ്മിക്കുന്നത് ലാല്‍ക്രിയേഷന്‍സ് ബാനറാണ്.

ഒരു ലൊക്കേഷനില്‍ രണ്ട് സിനിമ

ഹണിബീ 2 ന്റെ ലൊക്കേഷനില്‍ തന്നെയാണ് ഹണീബി 2.5 ന്റെയും ഷൂട്ടിങ്ങ് നടക്കുന്നത്. സിനിമാ ലൊക്കേഷനിലാണ് രണ്ടാം ഭാഗത്തിന്റെ കഥ നടക്കുന്നത്. അങ്ങനെ ഒരേ സമയം രണ്ടു സിനിമകളുടെ ഷൂട്ടിങ്ങാണ് നടക്കുന്നതെന്ന് ലാല്‍ പറഞ്ഞു.

ആസിഫ് അലിയുടെ സഹോദരന്‍ നായകനാവുന്നു

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് ഹണിബീ 2.5 ല്‍ നായകനായി എത്തുന്നത്. ലെന, ബാബുരാജ്, ഭാവന തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒരേ സമയം രണ്ടു സിനിമകള്‍ ചിത്രീകരിക്കുന്നതിന്റെ ത്രില്ലിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

വീണ്ടും നിര്‍മ്മാണ രംഗത്ത് സജീവമാവുന്നു

സിനിമ നന്നാക്കുന്നതില്‍ നിര്‍മ്മാതാവിനും ഉത്തരവാദിത്തമുണ്ട്. സ്‌ക്രിപ്റ്റ് പിറക്കുന്ന സമയം മുതല്‍ നിര്‍മ്മാതാവിന്റെ ജോലിയും ആരംഭിക്കുന്നു. മലയാളത്തില്‍ അങ്ങനെയുള്ള പ്രൊഡ്യൂസര്‍മാര്‍ കുറവാണ്. പഴയ നിര്‍മ്മാതാക്കളെയൊക്കെ ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും ലാല്‍ വ്യക്തമാക്കി.

എല്ലാ റോളിലും ഹാപ്പി

സിനിമയുമായി ബന്ധപ്പെട്ട് ഏത് റോള്‍ ലഭിച്ചാലും താന്‍ ഹാപ്പിയാണെന്ന് ലാല്‍ പറഞ്ഞു. ടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് ഏചത് റോള്‍ ലഭിച്ചാലും താന്‍ സന്തോഷത്തോടെ ചെയ്യുമെന്നും താരം പറഞ്ഞു. സിനിമയില്‍ കൈകൈര്യം ചെയ്ത എല്ലാ റോളിലും കംഫര്‍ട്ടാണ്.

English summary
Honeybee2 location is used to shoot other film named as Honeybee2.5. Asif Ali's brother Askar Ali will act in third part of Honeybee.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam