»   » വമ്പന്‍ പ്രതീക്ഷയോടെ എത്തിയ 'ഊഴം', കേരളത്തിലെ ബോക്‌സോഫീസ് കളക്ഷന്‍

വമ്പന്‍ പ്രതീക്ഷയോടെ എത്തിയ 'ഊഴം', കേരളത്തിലെ ബോക്‌സോഫീസ് കളക്ഷന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മെമ്മറീസിന്റെ വിജയത്തിന് ശേഷം പൃഥ്വിരാജും ജീത്തും ജോസഫും വീണ്ടും ഒന്നിച്ച ചിത്രമാണ് ഊഴം. സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.

ഒരു പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു ഊഴം. ദിവ്യ പിള്ള, രസ്‌ന പവിത്രന്‍, നീരജ് മാധവ്, ബാലചന്ദ്ര മേനോന്‍, കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


ഇതാ ചിത്രത്തിന്റെ അഞ്ചു ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. ചിത്രത്തിന് കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം ലഭിച്ച തുകയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. കളക്ഷന്‍ റിപ്പോര്‍ട്ടിലൂടെ തുടര്‍ന്ന് വായിക്കൂ..


മിത്ര കുര്യന്‍ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ നിര്‍മാതാവും, നടി മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്


അഞ്ച് ദിവസം

റിലീസ് ചെയ്ത് അഞ്ചു ദിവങ്ങള്‍ക്കൊണ്ട്‌ 5.41 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പ്രകാരം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ഊഴം നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.


റിലീസ് ചെയ്ത ദിവസം

ഏറെ പ്രതീക്ഷകളോടെയാണ് സെപ്തംബര്‍ എട്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആദ്യം ദിവസം 1.16 കോടി രൂപയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.


രണ്ടാം ദിവസം

രണ്ടാം ദിവസം 96 ലക്ഷം രൂപയാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ മൂന്നാം ദിവസത്തെ കളക്ഷന്‍ രണ്ടാം ദിവസത്തേക്കാള്‍ മികച്ചതായിരുന്നു.


മൂന്നാം ദിവസം

മൂന്നാം ദിവസം 1.13 കോടി രൂപയാണ് ചിത്രം നേടിയത്.


നാലാം ദിവസം

2.16 കോടി രൂപയാണ് ചിത്രം നാലാം ദിവസം നേടിയെടുത്തത്.


എറണാകുളത്ത് നിന്ന്

എറണാകുളത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മാത്രമായി ചിത്രം 16.91 ലക്ഷം രൂപയാണ് ബോക്‌സോഫീസില്‍ നേടിയത്. രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.


English summary
Oozham Box Office: 5 Days Kerala Collections.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam