»   » കോടികള്‍ വാരി മോഹന്‍ലാല്‍ ചിത്രം ഒപ്പം !!

കോടികള്‍ വാരി മോഹന്‍ലാല്‍ ചിത്രം ഒപ്പം !!

By: Pratheeksha
Subscribe to Filmibeat Malayalam

ഓണത്തിന് തിയറ്ററുകളില്‍ എത്തിയ ചിത്രങ്ങങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ഒപ്പമാണ് ഏറ്റവും മുന്നില്‍ .രണ്ടാഴ്ച്ച പിന്നിടുമ്പോളും ചിത്രം തിയറ്ററുകളില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് പ്രകാരം 23.7 കോടി ചിത്രം ഇതിനകം നേടിക്കഴിഞ്ഞു.

6.80 കോടി ചിലവിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളി ചിത്രം പ്രേമത്തിന്റെ റെക്കോര്‍ഡാണ് ഒപ്പം തകര്‍ത്തിരിക്കുന്നത്. മലയാളത്തില്‍ 20 കോടി കളക്ഷന്‍ നേടിയ ചിത്രം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം പ്രേമമായിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിനുശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രം കൂടിയാണ്  ഒപ്പം.

Read more:ബോളിവുഡിലെ എക്കാലത്തെയും ചില ഹോട്ട് രംഗങ്ങള്‍ ഇവയാണ് ..

oppam-15-

ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന സാങ്കേതിക മികവുകളോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ഒപ്പം' തമിഴിലും ഹിന്ദിയിലും എടുക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

English summary
Oppam, the Mohanlal-Priyadarshan movie has already been declared as the biggest hit of 2016. The movie broke several pre-existing box office records of Mollywood, within the first 2 weeks of release.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam