»   » ഒപ്പത്തിനൊപ്പം കുതിയ്ക്കുന്നു; ബോക്‌സോഫീസ് കലക്ഷന്‍ പുതിയ റെക്കോഡ്

ഒപ്പത്തിനൊപ്പം കുതിയ്ക്കുന്നു; ബോക്‌സോഫീസ് കലക്ഷന്‍ പുതിയ റെക്കോഡ്

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ച ഒപ്പം മികച്ച നിരൂപണങ്ങളും കലക്ഷനും നേടി മുന്നേറുകയാണ്. കലക്ഷന്റെ കാര്യത്തില്‍ പുതിയ റെക്കോഡ് തീര്‍ക്കാനുള്ള കുതിച്ചോട്ടമാണ് ഒപ്പം നടത്തുന്നത് എന്നാണ് കേള്‍ക്കുന്നത്.

റിലീസ് ചെയ്ത് രണ്ടാഴ്ച കഴിയുമ്പോഴേക്കും ഒപ്പം 20 കോടിയിലധികം കലക്ഷന്‍ നേടി. പതിനൊന്ന് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ഒപ്പം 20.15 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി. നോക്കാം


17 അല്ല, 20 കോടി

നേരത്തെ 11 ദിവസം കൊണ്ട് ഒപ്പം 17 കോടി രൂപ കലക്ഷന്‍ നേടി എന്നായിരുന്നു വാര്‍ത്തകള്‍ എന്നാല്‍ അത് വെറും ഊഹങ്ങളായിരുന്നു എന്നും, യഥാര്‍ത്ഥ കണക്ക് പ്രകാരം 11 ദിവസം കൊണ്ട് ചിത്രം 20.15 കോടി നേടിയെന്നുമാണ് പുതിയ വിവരം


പ്രേമത്തിന്റെ റെക്കോഡ്

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒപ്പം നിവിന്‍ പോളി നായകനായ പ്രേമം എന്ന ചിത്രത്തിന്റെ റെക്കോഡ് കലക്ഷന്‍ ഭേദിച്ചു. 14 ദിവസം കൊണ്ടാണ് പ്രേമം 20 കോടി കടന്നത്.


എറണാകുളത്ത് റെക്കോഡ്

എണണാകുളം മള്‍ട്ടിപ്ലക്‌സില്‍ ഏറ്റവും പെട്ടന്ന് ഒരു കോടി കലക്ഷന്‍ നേടിയ മലയാള സിനിമകളില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഒപ്പം. തിരുവനന്തപുരം സിറ്റിയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രവും


കുറഞ്ഞ ബഡ്ജറ്റ്

6.80 കോടി രൂപ ചെലവിട്ടാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ഒപ്പം നിര്‍മിച്ചത്. രണ്ട് ആഴ്ചത്തെ പ്രദര്‍ശനത്തിലൂടെ തന്നെ ചിത്രം 9.5 കോടിയുടെ ഷെയര്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.ഒപ്പത്തിലെ ചില പടങ്ങള്‍ കാണാന്‍ ക്ലിക്ക് ചെയ്യൂ....

English summary
Oppam, the Mohanlal starring Priyadarshan movie, has already been declared as the winner of the season. The movie is performing extremely well at the box office, and has set a rew record recently.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam