»   » പ്രേമത്തിന്റെ ബോക്‌സോഫീസ് റെക്കോഡ് ഒപ്പം തകര്‍ക്കുമോ.. വീണ്ടും മോഹന്‍ലാല്‍

പ്രേമത്തിന്റെ ബോക്‌സോഫീസ് റെക്കോഡ് ഒപ്പം തകര്‍ക്കുമോ.. വീണ്ടും മോഹന്‍ലാല്‍

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ഗംഭീര മടങ്ങിവരവാണ് ഒപ്പം എന്ന ചിത്രമെന്ന് പ്രേക്ഷകര്‍ വിധി എഴുതിക്കഴിഞ്ഞു. മികച്ച അഭിപ്രായങ്ങള്‍ മാത്രമല്ല, കലക്ഷനും നേടി ചിത്രം മുന്നേറികയാണ്. നിവിന്‍ പോളി നായകനായി എത്തിയ പ്രേമം എന്ന ചിത്രത്തിന്റ കലക്ഷന്‍ റെക്കോട് മോഹന്‍ലാലിന്റെ ഒപ്പം മറികടക്കും എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

ഒപ്പം, ഊഴം, ഇരുമുഖന്‍ കലക്ഷന്‍; വിക്രമിനെയും പൃഥ്വിയെയും തോത്പിച്ച് മോഹന്‍ലാല്‍ തന്നെ മുന്നില്‍


നവിന്‍ പോളി നായകനായ പ്രേമം കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് പത്ത് കോടി കലക്ഷന്‍ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒപ്പം റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോഴേക്കും 7.24 കോടി രൂപ നേടിക്കഴിഞ്ഞു. മികച്ച നിരൂപണങ്ങള്‍ തന്നെയാണ് ഒപ്പത്തെ വിജയത്തിലെത്തിയ്ക്കുന്നത്. കലക്ഷന്‍ റിപ്പോര്‍ട്ടുകളിലൂടെ തുടര്‍ന്ന് വായിക്കാം...


ആദ്യ ദിവസത്തെ കലക്ഷന്‍

മികച്ച തുടക്കമാണ് ഒപ്പത്തിന് തിയേറ്ററില്‍ ലഭിച്ചത്. ആദ്യ ദിവസം ചിത്രം 1.56 കോടി രൂപ കലക്ഷന്‍ നേടി.


രണ്ടാം ദിവസം

ആദ്യ ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം തന്നെ ചിത്രത്തിന് മികച്ച നിരൂപണങ്ങള്‍ കിട്ടിത്തുടങ്ങി. രണ്ടാം ദിവസം ഒപ്പം വാരിയത് 1.77 കോടി രൂപയാണ്


മൂന്നാം നാള്‍

ഓരോ ദിവസം കഴിയുമ്പോഴും കലക്ഷന്‍ കൂടിക്കൊണ്ടിരുന്നു. മൂന്നാം ദിവസം 1.89 കോടി രൂപയാണ് ഒപ്പം വാരിയത്.


നാല് ദിവസം കഴിയുമ്പോള്‍

കേരളത്തിന് പുറത്തേക്കും ഒപ്പത്തിന് സ്വീകരണം കിട്ടിത്തുടങ്ങിയതോടെ കലക്ഷനും കുതിച്ചു. 2.02 കോടി രൂപയാണ് നാലാം ദിവസം ഒപ്പം വാരിയത്.


ഒരാഴ്ച പിന്നിടുമ്പോള്‍

ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഇപ്പോള്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത് ഒപ്പം തന്നെയാണ്. ഒരാഴ്ച പിന്നിടുമ്പോള്‍ പ്രിയദര്‍ശനും - മോഹന്‍ലാലും വീണ്ടും ഒന്നിച്ച ഒപ്പം തിയേറ്ററില്‍ നിന്ന് 7.24 കോടി രൂപ നേടി.


English summary
Oppam, the recently released Mohanlal movie is performing extremely well at the theatres. As per the latest updates, the trade analysts expect that Oppam will break the box office record of Premam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam