»   » കബാലി ഭ്രമം തീര്‍ന്നില്ലേ, ഇനി മോഹന്‍ലാലിന്റെ ഒപ്പം ട്രെയിലര്‍ കാണാം; ത്രില്ലിങ്ങാണ്!!

കബാലി ഭ്രമം തീര്‍ന്നില്ലേ, ഇനി മോഹന്‍ലാലിന്റെ ഒപ്പം ട്രെയിലര്‍ കാണാം; ത്രില്ലിങ്ങാണ്!!

Written By:
Subscribe to Filmibeat Malayalam

കബാലി കബാലി എന്ന് പറഞ്ഞുള്ള മുറവിളികള്‍ക്ക് ഏറെ കുറേ ശമനം വന്നു എന്ന് തോന്നുന്നു. ഇനി എല്ലാവരും ഒന്ന് തിരിച്ചെത്തുക, മലയാളത്തില്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്.

ലാലേട്ടനെ കണ്ട സന്തോഷം പറഞ്ഞാല്‍ തീരൂല്ല എന്ന് അല്‍ഫോണ്‍സ് പുത്രന്‍

അതെ, ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. അന്ധനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ വളരെ ത്രില്ലിങാണ്, കാണാം

കബാലി ഭ്രമം തീര്‍ന്നില്ലേ, ഇനി മോഹന്‍ലാലിന്റെ ഒപ്പം ട്രെയിലര്‍ കാണാം; ത്രില്ലിങ്ങാണ്!!

ഗീതാഞ്ജലി എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിയ്ക്കുന്ന ചിത്രമാണ് ഒപ്പം. 90കളില്‍ ഏറെ ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ടിലെ രണ്ട് പേരും ഇപ്പോള്‍ കരിയറില്‍ മോശം നിലയിലാണ്. ഒപ്പം വിജയിക്കണം എന്നത് ഈ സാഹചര്യത്തില്‍ രണ്ട് പേരുടെയും അത്യാവശ്യവും.

കബാലി ഭ്രമം തീര്‍ന്നില്ലേ, ഇനി മോഹന്‍ലാലിന്റെ ഒപ്പം ട്രെയിലര്‍ കാണാം; ത്രില്ലിങ്ങാണ്!!

പ്രിയദര്‍ശന്‍ ആദ്യമായി ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ഒരുക്കുന്നു എന്നതാണ് ഒപ്പത്തെ സംബന്ധിച്ചുള്ള ആദ്യത്തെ പ്രത്യേകത. മോഹന്‍ലാല്‍ അന്ധനായിട്ടുള്ള കഥാപാത്രമായിട്ടാണ് എത്തുന്നത്. ഒരു കൊലപാതകത്തിന് സാക്ഷിയാകുന്ന അന്ധനായ നായകന്‍, പ്രതിയായി മുദ്രകുത്തപ്പെടുകയും തന്റെ നിരപരാതിത്വം തെളിയിക്കാനുള്ള അയാളുടെ ശ്രമങ്ങളുമാണ് ഒപ്പം എന്ന ചിത്രം

കബാലി ഭ്രമം തീര്‍ന്നില്ലേ, ഇനി മോഹന്‍ലാലിന്റെ ഒപ്പം ട്രെയിലര്‍ കാണാം; ത്രില്ലിങ്ങാണ്!!

വിമല രാമനാണ് ചിത്രത്തില്ർ നായികയായെത്തുന്നത്. നെടുമുടി വേണു, ബേബി മീനാക്ഷി, ഇടവേള ബാബു, ചെമ്പന്‍ വിനോദ്, രണ്‍ജി പണിക്കര്‍, അനുശ്രീ, സിദ്ധിഖ്, അജു, സമുദ്രക്കനി, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

കബാലി ഭ്രമം തീര്‍ന്നില്ലേ, ഇനി മോഹന്‍ലാലിന്റെ ഒപ്പം ട്രെയിലര്‍ കാണാം; ത്രില്ലിങ്ങാണ്!!

പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത് എന്‍കെ ഏകാമ്പരനാണ്.

കബാലി ഭ്രമം തീര്‍ന്നില്ലേ, ഇനി മോഹന്‍ലാലിന്റെ ഒപ്പം ട്രെയിലര്‍ കാണാം; ത്രില്ലിങ്ങാണ്!!

ത്രില്ലിങായിട്ടുള്ള ചിത്രത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്തിരിയ്ക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. ഒരുമിനിട്ട് 46 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം എത്തുന്നു.

കബാലി ഭ്രമം തീര്‍ന്നില്ലേ, ഇനി മോഹന്‍ലാലിന്റെ ഒപ്പം ട്രെയിലര്‍ കാണാം; ത്രില്ലിങ്ങാണ്!!

ഇതാണ് ചിത്രത്തിന്റെ ട്രെയിലര്‍. സിനിമ ഓണാഘോഷത്തിന്റെ ഭാഗമായി തിയേറ്ററുകളിലെത്തും.

English summary
Oppam Malayalam Movie Official Trailer
Please Wait while comments are loading...

Malayalam Photos

Go to : More Photos