»   » ലാലേട്ടനൊപ്പം എന്നും എപ്പോഴും; ഒപ്പത്തിന്റെ 100ാം ദിനാഘോഷത്തില്‍ ആരാധകരോടൊപ്പം മോഹന്‍ലാല്‍

ലാലേട്ടനൊപ്പം എന്നും എപ്പോഴും; ഒപ്പത്തിന്റെ 100ാം ദിനാഘോഷത്തില്‍ ആരാധകരോടൊപ്പം മോഹന്‍ലാല്‍

By: Pratheeksha
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ലാല്‍ ഫാന്‍സ് ആന്റ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഒപ്പം സിനിമയുടെ 100 ാം ദിനാഘോഷത്തില്‍ ആരാധകരോടൊപ്പം പങ്കെടുത്ത് മോഹന്‍ലാല്‍. കൊച്ചി ഐഎംഎ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലാലിനൊപ്പം ചിത്രത്തിന്റെ സംവിധായകനായ പ്രിയദര്‍ശനും പങ്കെടുത്തിരുന്നു.

എന്നും എപ്പോഴും ലാലേട്ടനോടൊപ്പം എന്ന പേരിട്ട ആഘോഷ പരിപാടിയെ വര്‍ണ്ണാഭമാക്കാന്‍ നൂറു കണക്കിനു ആരാധകരാണ് ഒത്തു കൂടിയത്. പരിപാടിയെ തിളക്കമുറ്റതാക്കിയത് മോഹന്‍ലാലിന്റെ  നൂറുകണക്കിനു ആരാധകരോടൊപ്പമുള്ള മാസ് സെല്‍ഫിയായിരുന്നു.

Read more: രണ്‍ബീറുമൊത്തുളള അഭിനയം; ഐശ്വര്യാ റായ് ആത്മഹത്യയ്ക്കു ശ്രമിച്ചു?

oppa-5-reasons

നിര്‍മ്മാതാവ് ആന്റണി പെ രുമ്പാവൂര്‍, സംവിധായകന്‍ മേജര്‍രവി ,മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിമല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇടവേളയക്കു ശേഷം പ്രിയദര്‍ശന്‍ തിരിച്ചുവരവു നടത്തിയ ചിത്രം കൂടിയായിരുന്നു ഒപ്പം.

മലയാള സിനിമാ ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച ലാല്‍ ചിത്രം പുലിമുരുകന്‍ ഇപ്പോഴും തിയറ്ററുകളിലോടുന്നുണ്ട്. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ ചിത്രം മന്യം പുലിയ്ക്കും പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
oppam movie 101 day celebration held at kochi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam