»   » കളക്ഷന്‍; ഒപ്പം, ഊഴം, ഇരു മുഖന്‍, ഒരു മുത്തശ്ശി ഗദ, കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് നേടിയത്!

കളക്ഷന്‍; ഒപ്പം, ഊഴം, ഇരു മുഖന്‍, ഒരു മുത്തശ്ശി ഗദ, കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് നേടിയത്!

By: Sanviya
Subscribe to Filmibeat Malayalam

ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങളെല്ലാം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഒപ്പം, ഊഴം, ഇരു മുഖന്‍, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്.

മോഹന്‍ലാലിന്റെ ക്രൈം ത്രില്ലര്‍ ചിത്രമായ ഒപ്പമാണ് ബോക്‌സോഫീസില്‍ മുമ്പില്‍ നില്‍ക്കുന്നത്. 1.13 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.


ഒപ്പം നേടിയത്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഒപ്പം. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു വരുന്നത്. റിലീസ് ചെയ്ത 11 ദിവസങ്ങള്‍ പിന്നിടുന്ന ചിത്രം 1.13 കോടി രൂപയാണ് നേടിയത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.


ഊഴം

ഒരു പ്രതികാരത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് പൃഥ്വിരാജിന്റെ ഊഴം. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. 13 ദിവസംകൊണ്ട് 72.49 ലക്ഷം രൂപയാണ് ചിത്രം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്. 2.53 കോടി രൂപയാണ് ചിത്രം 13ാംമത്തെ ദിവസം ബോക്‌സോഫീസില്‍ നേടിയത്.


ഇരു മുഖന്‍

വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്ത ഇരു മുഖന്‍ എന്ന തമിഴ് ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. റിലീസ് ചെയ്ത് 13ാം ദിവസം 2.32 കോടി കളക്ഷന്‍ നേടിയ ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 49 ലക്ഷമാണ്.


വെല്‍കം ടു സെന്‍ട്രല്‍ ജയില്‍

ദിലീപ് ചിത്രമായ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ സെപ്തംബര്‍ പത്തിനാണ് തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്.


ഒരു മുത്തശ്ശി ഗദ

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു മുത്തശ്ശി ഗദ. ചിത്രത്തിനും മികച്ച പ്രതികരണം. 19.57 കോടി രൂപയാണ് ചിത്രത്തിന്റെ 13 ദിവസത്തെ കളക്ഷന്‍.ഒപ്പത്തിലെ ചില ചിത്രങ്ങള്‍ കാണൂ...

English summary
Oppam, Oozham, Iru Mugan and Oru Muthassi Gadha hold well at Kochi multiplexes.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam